# സിനിമയിൽ വല്ലപ്പോളും സംഭവിക്കുന്ന അത്ഭുതമാണ് ആടുജീവിതം! പടം കണ്ടിറങ്ങിയ സുപ്രിയയുടെ മനസ് ഒരുപാട് വിങ്ങി; അതാകാം ഒന്നും മിണ്ടാഞ്ഞത്; സീമ ജി നായർ 

- Link: https://ml.b4blaze.com/film-news/seema-g-nair-says-in-aadu-jeevitham-movie
- Published: 2024-03-30T12:39:53+05:30
- Author: Suji

ആടുജീവിതത്തെ കുറിച്ചും, സിനിമ കണ്ടിറങ്ങിയ സുപ്രിയ ഒന്നും മിണ്ടാതെ പോയതിനെ കുറിച്ചും
നടി സീമ ജി നായർ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്,
സിനിമയിൽ വല്ലപ്പോളും സംഭവിക്കുന്ന ഒരു അത്ഭുതമാണ് ആടുജീവിതമെന്ന ഈ സിനിമ, കഴിഞ്ഞകുറച്ചു
ദിവസങ്ങളായി മനസിൽ ഒന്നും മാത്രമേ ഉള്ളൂ,ആടുജീവിതമെന്ന സിനിമയും നജീബ് എന്ന ആ മനുഷ്യനും,
പിന്നെ നജീബായി അഭിനയിച്ച രാജുവും, അതുപോലെ ബ്ലെസ്സി സാറിനെ എന്റെ കൂപ്പുകൈ സീമ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/na1.jpg?resize=758%
2C425&ssl=1)

അവാർഡുകൾ വാരിക്കൂട്ടാൻ ഈ ചിത്രത്തിന് കഴിയട്ടെ. ചിലയിടത്തു കേട്ട്ഇത് യൂത്തിന് ആകര്ഷിക്കുമോയെന്നു,
ഇങ്ങനെയും വേണ്ടേ സിനിമകൾ. ഇതൊരു പാവം നജീബിന്റെ കഥയാണ്, കുടുംബത്തിലെ ദുഃഖം ഓർത്തു
പ്രവാസി ആയി തീർന്നു അവിടെ അനുഭവിക്കേണ്ടി വന്ന ആ മനുഷ്യന്റെ കഷ്ടപാടാണ് ഈ ചിത്രം, 
ഒരു സിനിമ കണ്ടിട്ടില്ല നമ്മൾ നമ്മളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങൾ തീരുമാനിക്കാൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/seema1.jpeg?resize
=800%2C448&ssl=1)

എനിക്ക് റിയൽ നജീബിന് ഒന്ന് കാണണം അദ്ദേഹത്തിന്റെ പാദം തൊട്ടു വണങ്ങണം, എന്തൊക്കെയോ
എഴുതണമെന്നുണ്ട് എന്നാൽ വാക്കുകൾ വരുന്നില്ല മനസിൽ വിങ്ങൽ മാത്രം, കഴിഞ്ഞ ദിവസം സിനിമകണ്ടിറങ്ങിയ
രാജുവിന്റെ ഭാര്യ സുപ്രിയ മാധ്യമങ്ങളോട് സംസാരിച്ചില്ല എന്നൊരു വീഡിയോ കണ്ടു, അങ്ങനൊരു
കാര്യമെന്ന് പറയുന്നത് ആ മനസിന്റെ വിങ്ങൽ തന്നേയാണ്, വിങ്ങിയ മനസിന് ഒന്നും പറയാൻ കഴിയില്ല,
സുപ്രിയ ഒന്ന് മാത്രം പറഞ്ഞു എനിക്ക് വീട്ടിൽ പോകണം രാജുവിന് ഒന്ന് കാണണം അതാ മനസിന്റെ
വിങ്ങൽ ആണ് ഇപ്പോളും ആ വിങ്ങൽ തീർന്ന് കാണില്ല നമ്മൾക്ക് ഊഹിക്കാം സീമ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/prthi2-2.jpg?resize
=990%2C605&ssl=1)
