# ശരണ്യയുടെ ദൈവ സന്നിധിയിലെ ആദ്യ പിറന്നാള്‍… ഹൃദയത്തില്‍ തൊടും ഈ കുറിപ്പ്

- Link: https://ml.b4blaze.com/film-news/seema-g-nairs-facebook-post
- Published: 2022-03-15T19:55:38+05:30
- Author: Rahul

നടി ശരണ്യ ശശിയുടെ മരണം പ്രേക്ഷകര്‍ക്ക് തീരാനോവാണ്.. കാന്‍സര്‍ ബാധിതയായിരുന്ന ശരണ്യ
പല ഘട്ടങ്ങളിലും തന്റെ രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും ഒടുവില്‍
വിധിക്ക് കീഴടങ്ങുകയായിരുന്നു.

നടി സീമ ജി നായരാണ് ശരണ്യയ്ക്ക് താങ്ങും തണലുമായി എപ്പോഴും ഒപ്പമുണ്ടായിരുന്നത്.

ഇപ്പോഴിതാ, ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവളെ ഓര്‍ക്കുകയാണ്
സീമ.

ഇന്ന് ശരണ്യയുടെ പിറന്നാള്‍.. അവള്‍ ദൈവസന്നിധിയില്‍ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം..
ഇപ്പോളും അവള്‍ പോയിയെന്നു ഉള്‍കൊള്ളാന്‍ കഴിയുന്നില്ല.. വേദനകള്‍ കടിച്ചമര്‍ത്തി ഇന്നും
മോളെ സ്‌നേഹിച്ചവര്‍ ജീവിക്കുന്നു..

ഈശ്വരന്‍ ഏറ്റവും സ്‌നേഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയില്‍..
അവളുടെ നഷ്ടം നികത്താനാവാത്തതാണ് എന്നറിഞ്ഞുകൊണ്ടു തന്നെ.. അവളുടെ ആത്മാവിനു നിത്യ 
ശാന്തി നേരുന്നു…’.- ശരണ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സീമ സോഷ്യല്‍ മീഡിയയില്‍
കുറിച്ചു.
