# അവന്റെ ഹൃദയം എനിക്ക് നല്‍കി!!! വിവാഹനിശ്ചയ സന്തോഷം പങ്കുവച്ച് സീമ വിനീത്

- Link: https://ml.b4blaze.com/film-news/seema-vineeth-engagement-photos
- Published: 2024-04-19T21:24:44+05:30
- Author: Anu

ട്രാന്‍സ്ജെന്‍ഡറും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് വിവാഹിതയാകുന്നു.
താരം തന്നെയാണ് പ്രണയ സാഫല്യത്തിന്റെ ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ
പ്രണയാര്‍ദ്ര ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.

‘എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി’ എന്ന ക്യാപ്ഷനൊപ്പമാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
പരസ്പരം മോതിരം കൈമാറുന്ന ചിത്രങ്ങളാണ് സീമ പങ്കുവച്ചത്. അദ്ദേഹത്തിന്റെ ഹൃദയം തനിക്ക്
സമ്മാനിച്ചുവെന്നും ഇനി സന്തോഷത്തിന്റേയും സ്നേഹത്തിന്റേയും നാളുകളാണെന്നും സീമ പോസ്റ്റില്‍
കുറിച്ചു. നിഷാന്താണ് സീമയുടെ ഹൃദയം കവര്‍ന്നെടുത്തത്.
  കസവ് സാരിയണിഞ്ഞാണ് സീമ ചടങ്ങിനെത്തിയത്.
ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരിയില്‍ ചെക്ക് ഡിസൈന്‍ നല്‍കിയിട്ടുണ്ട്. ബ്ലൗസില്‍ സ്ലീവില്‍
നിറയെ വര്‍ക്കുകളുണ്ട്. ഒപ്പം ഒരു ഹെവി ചോക്കറും ജിമിക്കി കമ്മലുമാണ് ആഭരണങ്ങള്‍. സിംപിള്‍
ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് സീമ എത്തിയത്. കസവ് കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു
നിഷാന്തിന്റെ വേഷം.  ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് സീമ വിനീത്. നിരവധി പേരാണ് താരത്തിന്റെ
പുതിയ ജീവിതത്തിന് ആശംസകള്‍ നേരുന്നത്. വിവാഹതീയതിയൊന്നും താരം പങ്കുവച്ചിട്ടില്ല. 
കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ 
വിവാഹനിശ്ചയം.
