# നിങ്ങൾ നന്ദിനിയുടെയും കുന്ദവായിയുടെയും സെൽഫി കണ്ടോ; ചോളരാജാക്കാന്മാരുടെ കാലത്ത് ആൻഡ്രോയിഡ് ഫോൺ ഉണ്ടായിരുന്നുവല്ലെയെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/selfie-for-trisha-and-aiswarya
- Published: 2022-09-23T15:07:31+05:30
- Author: Ajay

ബോളിവുഡ് താരറാണി ഐശ്വര്യറായ് ബച്ചനും തെന്നിന്ത്യൻ സൂപ്പർതാരം തൃഷ കൃഷ്ണനും നായികമാരായെത്തുന്ന
ചിത്രമാണ് പൊന്നിയൻ സെൽവൻ. മണിരത്‌നം സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് പൊന്നിയൻ
സെൽവൻ. പൊന്നിയൻ സെൽവന്റെ ലൊക്കോഷനിൽ നിന്നും തൃഷ പങ്കുവെച്ച ഒരു സെൽഫിയാണ് സോഷ്യൽമീഡിയയിൽ
സജീവമാവുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/aish-3-1024x576.
jpg?resize=696%2C392&ssl=1)

തൃഷയ്‌ക്കൊപ്പം ഐശ്വര്യറായ് സെൽഫിയെടുക്കുന്നത് ആരോ പകർത്തിയ ചിത്രമാണിത്. ചിത്രത്തിൽ
നന്ദിനിയെന്ന കഥാപാത്രമായി ഐശ്വര്യറായ് എത്തുമ്പോൾ ചോളരാജാക്കാന്മാരുടെ സഹോദരി കുന്ദവായിയായി
തൃഷ കൃഷ്ണനും എത്തുന്നു.ചിത്രത്തിൽ ഇരുവരും എതിരാളികളായാണ് അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thrisha-1-1024x576.
jpg?resize=696%2C392&ssl=1)

നേരത്തെ ഐശ്വര്യറായ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നുവെന്ന് 
തൃഷ പറഞ്ഞിരുന്നു. മണിരത്നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത് വിശ്വ പ്രസിദ്ധ സാഹിത്യകാരൻ
കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ്.ചിത്രം ഈ മാസം 30ന് പ്രദർശത്തിനെത്തും.
