# ‘ഇതാണ് എന്റെ പ്രണയം’!! സീരിയല്‍ താരം ജിത്തു വേണുഗോപാല്‍ വിവാഹിതനായി!!

- Link: https://ml.b4blaze.com/film-news/serial-actor-jithu-venugopal-wedding
- Published: 2022-11-19T14:41:31+05:30
- Author: Sreekumar

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ജിത്തു വേണുഗോപാല്‍ വിവാഹിതനായി. കാവേരി എന്നാണ് ജിത്തുവിന്റെ
ജീവിത പങ്കാളിയുടെ പേര്. മൗനരാഗമെന്ന പരമ്പരയില്‍ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ജിത്തു
അവതരിപ്പിക്കുന്നത്. സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിങ്കരനായി മാറിയ
താരമാണ് ജിത്തു വേണു ഗോപാല്‍. ജിത്തുവിന്റെ വിവാഹത്തിന് മിനിസ്‌ക്രീന്‍ രംഗത്തെ താരങ്ങള്‍
എല്ലാം എത്തിച്ചേര്‍ന്നിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jithu-venugopal-
2.jpg?resize=1280%2C720&ssl=1)

തെസ്‌നിഖാന്‍, ബീന ആന്റണി, അമൃത തുടങ്ങിയ താരങ്ങളെല്ലാം ജിത്തുവിനും കാവേരിക്കും ആശംസകള്‍
നേരാനായി എത്തിച്ചേര്‍ന്നിരുന്നു. സേവ് ദ ഡേറ്റ് വീഡിയോയിലൂടെ ജിത്തു തന്റെ വധുവിനെ
പ്രേക്ഷകര്‍ക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ പരിചയപ്പെടുത്തിയത്. കാവേരിയെന്നാണ്
വധുവിന്റെ പേരെന്നും നവംബര്‍ 19നാണ് വിവാഹമെന്നും ജിത്തു പറഞ്ഞിരുന്നു. ഇതാണ് എന്റെ
പ്രണയം. ഇതെന്റെ പങ്കാളി. എന്നെ ഞാനാക്കി നിര്‍ത്താന്‍ പറ്റുന്ന വ്യക്തിയെയാണ് ഞാന്‍
ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jithu-venugopal-
21.jpg?resize=1200%2C780&ssl=1)

എന്നെ ഏറ്റവും നല്ല രീതിയില്‍ കാണാനാഗ്രഹിക്കുന്നയാളാണ് എന്റെ നല്ലപാതിയെന്നും ജിത്തു
കുറിച്ചിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ഈ ഒരു ദിനത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയാണ്
എന്നാണ് ജിത്തു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ
നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു ജിത്തു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മൗനരാഗത്തിന് പുറമെ സീതാകല്യാണം, മനസിനക്കരെ എന്നീ സീരിയലുകളിലൂടെയും ജിത്തു ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രിയ താരത്തിന് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് പ്രിയപ്പെട്ടവരും പ്രേക്ഷകരും എത്തിയിരിക്കുകയാണ്.
