# വീടുകയറി ആക്രമണം നടത്തി, നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ

- Link: https://ml.b4blaze.com/film-news/serial-actress-aswathy-babu-arrested
- Published: 2022-10-15T13:41:21+05:30
- Author: Ajay

സിനിമ സീരിയൽ നടി അശ്വതി ബാബുവും ഭർത്താവ് നൗഫലും അറസ്റ്റിൽ. വീടുകയറി ആക്രമണം നടത്തിയതിനാണ്
അശ്വതി ബാബുവും ഭർത്താവ് നൗഫലും അറസ്റ്റിലായത്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ 
തർക്കവുമായി ബന്ധപ്പെട്ട് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയെയും വീട് കയറി ആക്രമിച്ചു
എന്നാണ് കേസ്.ഇരുവരെയും ഇന്നലെ ഞാറക്കൽ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.വിവാഹിതയായി ദിവസങ്ങൾക്കുള്ളിലാണ്
 ി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിലാവുന്നത്

 ഒരാഴ്ച്ച മുമ്പായിരുന്നു അശ്വതി ബാബുവും സുഹൃത്തും നൗഫലും വിവാഹിതരായത്. അശ്വതി തിരുവനന്തപുരം
തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ്. റജിസ്റ്റർ വിവാഹം ആയിരുന്നു ഇരുവരുടെയും. കൊച്ചിയിൽ
കാർ ബിസിനസ് നടത്തുന്നയാളാണ് നൗഫൽ നേരത്തെ ലഹരി മരുന്നു ഉപയോഗിച്ചിരുന്നെന്നും അത് 
ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയെന്നും അശ്വതി ബാബു വെളിപ്പെടുത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/aswathi2.jpg?resize
=1280%2C720&ssl=1)

ഇനിയങ്ങോട്ട് പ്രശ്നങ്ങളൊന്നുമില്ലാതെ പോകണമെന്നാണ് ആഗ്രഹമെന്നാണ് വിവാഹ ശേഷം അശ്വതി
പറഞ്ഞത്. കൊച്ചിയിൽ പുതിയൊരു ഷോപ്പ് തുടങ്ങാൻ പദ്ധതിയുണ്ടെന്നും സിനിമയിൽ സജീവമാകണമെന്നും
അവർ കൂട്ടിച്ചേർത്തു. അശ്വതി ബാബു പതിനാറാം വയസിൽ പ്രണയിച്ച യുവാവിനൊപ്പം ഇറങ്ങിത്തിരിച്ച
വഞ്ചിക്കപ്പെടുകയായിരുന്നു.പീന്നീട് സുഹൃത്ത് വിവാഹ വാഗ്ദാനം ചെയ്ത് ദുരുപയോഗം ചെയ്തുവെന്നും
അശ്വതി ബാബു നേര്‌ത്തെ പറഞ്ഞിരുന്നു. ദുബായിൽ ലഹരിമരുന്നു കേസിലും അശ്വതി ബാബു അറസ്റ്റിലായിട്ടുണ്ട്.

 
