# എല്ലാവരും ഒന്ന് സൂക്ഷിച്ചോളൂ ആരുടെയൊക്കെ റെക്കോർഡ് ആണ് പുറത്ത് വരുന്നതെന്ന് പറയാൻ പറ്റില്ല  സീരിയൽ താരം അശ്വതി !!

- Link: https://ml.b4blaze.com/film-news/serial-actress-aswathy-support-dileep
- Published: 2022-02-04T15:03:55+05:30
- Author: Rahul

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരമാണ് നടി അശ്വതി നിരവധി സീരിയലുകളിൽ അശ്വതി അഭിനയിച്ചിട്ടുണ്ട്.
കൂടാതെ നിരവധി സീരിയൽ പ്രേമികൾ ഉള്ള വ്യക്തി കൂടിയാണ് അശ്വതി. സോഷ്യൽ മീഡിയയിലും മറ്റും
നിറസാന്നിധ്യമായ അശ്വതിയുടെ പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്.
ഇപ്പോൾ തരാം പങ്ക് വെച്ച പോസ്റ്റ് ആണ് സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/aswathy.jpg?resize
=1843%2C1638&ssl=1)

താരത്തിന്റെ വാക്കുകൾ : എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേൽ
പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്‌താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട്
സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ… അല്ലേൽ ആരൊക്കെയാണ് അത് റെക്കോർഡ് ചെയ്തു കൊണ്ട്
പോയി ഒരു കൊലക്കുറ്റം എടുത്തു തലയിൽ വച്ചു തരിക എന്ന് പറയാൻ പറ്റുലാ കർത്താവേ ഞാൻ അങ്ങനെന്തേലും
പറഞ്ഞിട്ടുണ്ടേൽ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ? എന്നാണ് താരം ദിലീപിന്റെ ദൃശ്യങ്ങൾ
പങ്കുവെച്ച് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/aswathy-1.jpg?resize
=960%2C540&ssl=1)

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് വിചാരണ അവസാനിക്കാനിരിക്കെ 
നിരവധി ആരോപണങ്ങളാണ് കേസിലെ പ്രതിയായി ആരോപിക്കുന്ന നടൻ ദിലീപിനെതിരെ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ദിവസം നടൻ ദിലീപ് പള്ളിയിൽ പ്രാർത്ഥന നടത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ
വൈറലായി മാറിയിരുന്നു. ഇപ്പോൾ ആ വീഡിയോ പങ്കുവെച്ചാണ് സീരിയൽ താരം അശ്വതി ഹാസ്യ രൂപേണയുള്ള
കുറിപ്പ് എഴുതിയത്.
