# നടി ദിവ്യ ശ്രീധർ വിവാഹിതയാവുന്നു ; വരൻ പത്തരമാറ്റ് സീരിയൽ താരം ക്രിസ് വേണുഗോപാൽ

- Link: https://ml.b4blaze.com/film-news/serial-actress-divya-sreedhar-and-kris-venugopal-marriage
- Published: 2024-10-29T22:27:18+05:30
- Author: Shilpa

സിനിമ – സീരിയൽ തരാം ദിവ്യ ശ്രീധർ ഇന്ന് വീണ്ടും വിവാഹിതയാവുന്നു . നടനും മോട്ടിവേഷണൽ
സ്പീക്കറും, ലോയറുമായ ഡോ . ക്രിസ് വേണുഗോപാലാണ് വരൻ . ഇപ്പോൾ ഇരുവരും വിവാഹത്തിന് മുന്നോടിയായി
ഗുരുവായൂരമ്പലത്തിൽ ദർശനത്തിനെത്തിയ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു.

ദിവ്യയുടെ രണ്ടാം വിവാഹമാണിത് . ആദ്യവിവാഹത്തിൽ താരത്തിന് ഒരു മകളും മകനുമുണ്ട് . ഏഷ്യാനെറ്റിൽ
സംപ്രേഷണം ചെയ്യുന്ന ‘പത്തരമാറ്റ് സീരിയൽ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
ദിവ്യയോട് വിവാഹക്കാര്യം ആദ്യം അവതരിപ്പിക്കുന്നത് ക്രിസ് വേണുഗോപാലിന്റെ സഹോദരിയായാണ്‌.
പിന്നീട് ഇരുവരും സംസാരിച്ച് അടുത്തറിഞ്ഞ ശേഷം വിവാഹത്തിലേക്ക് എത്തുകയായിരുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/divyasreedhar-and-
kris-venugopal-wedding.webp?resize=1200%2C628&ssl=1)

വിവാഹത്തെ കുറിച്ച് ദിവ്യയുടെ പ്രതികരണമിങ്ങനെ ; ‘ആദ്യ വിവാഹം ഒരു അബദ്ധമായിരുന്നെന്നും
ഒരു ഒളിച്ചോട്ടമായിരുന്നു അത് , അതിനാൽ മറ്റൊരു ആലോചന വന്നപ്പോൾ വീട്ടുകാരുടെയും മക്കളുടെയും
സമ്മതപ്രകാരമാണ് താൻ വിവാഹത്തിന് ഒരുങ്ങിയതെന്ന് ദിവ്യ പ്രതികരിച്ചു . പത്തരമാറ്റ്’
സീരിയൽ സെറ്റിൽ വെച്ച് ആദ്യം വേണുഗോപാലിനെ കണ്ടപ്പോൾ പേടിയായിരുന്നു , പിന്നീട് പരിചയപ്പെട്ടു,
പുള്ളിയുടെ ചേച്ചിയുമായിട്ടായിരുന്നു കൂടുതലും സംസാരിച്ചിട്ടുള്ളത് .  അങ്ങനെ അദ്ദേഹം
ഒരു മോട്ടിവേഷണൽ സ്പീക്കർ ആയതുകൊണ്ട് എനിക്ക് ഉള്ള കുറെ പ്രശനങ്ങൾ അദ്ദേഹത്തോട് പങ്കുവെച്ചു.
പിന്നീടാണ് വേണുഗോപാലിന്റെ ചേച്ചി ദിവ്യയോട് വിവാഹ ആലോചനയുമായി എത്തുന്നത് .

എനിക്ക് ആദ്യം സമ്മതം പറയാൻ പറ്റില്ലാന്ന് പറഞ്ഞു മുക്കുകളോടും വീട്ടുകാരോടും ആലോചിച്ചശേഹസം
മറുപടി പറയാമെന്ന് പറഞ്ഞു .  ശേഷം കുട്ടികൾ ഓക്കേ പറഞ്ഞു , ഇത് നല്ലതായിരിക്കുമെന്നു
അവരും പറഞ്ഞു . പിന്നെ വിവാഹത്തെ പാട്ടി പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് “എനിക്ക്
രണ്ടു കുട്ടികളെ തന്നില്ലേ ? എന്നാണ്” . അങ്ങനെ കുട്ടികളെയും അച്ഛനെ പോലെ സ്നേഹിക്കുന്ന
ഒരാളെ ഞാൻ അദ്ദേഹത്തിൽ കണ്ടു . അങ്ങനെ വീട്ടുകാർ വിവാഹം ഉറപ്പിച്ചു .  ജാതകം നിക്കുച്ചപ്പോൾ
ഗുരുവായൂർ അമ്പലത്തിൽ വെച്ച് താലി കേറ്റം എന്ന് പറഞ്ഞു . അങ്ങനെയാണ് ഇവിടെ എത്തിയതെന്നാണ്’
ദിവ്യ ഒരു മാധ്യമത്തോട് വിവാഹത്തെ കുറിച്ച് പ്രതികരിച്ചത് .
