# സീരിയല്‍ നടി നക്ഷത്ര വിവാഹിതയായി; വരന്‍ ടാറ്റൂ കലാകാരന്‍ വിശ്വ

- Link: https://ml.b4blaze.com/film-news/serial-actress-nakshatra-got-married
- Published: 2022-07-12T19:20:53+05:30
- Author: Gargi

തമിഴ് സീരിയല്‍ നടി നക്ഷത്ര വിവാഹിതയായി. ടാറ്റൂ കലാകാരനായ വിശ്വയാണ് വരന്‍. അടുത്ത
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെയായിരുന്നു താരത്തിന്റെ
വിവാഹം. വിശ്വവും നക്ഷത്രയും ഏറെ നാളായി പ്രണയത്തിലായിരുന്നു. സീ തമിഴ് ചാനലിന്റെ എക്‌സിക്യൂട്ടീവ്
പ്രൊഡ്യൂസര്‍ കൂടിയാണ് വിശ്വ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/medium_2022-07-12-
03459c41de.jpg?resize=700%2C450&ssl=1)

‘എന്റെ പൊണ്ടാട്ടിക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിശ്വ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍
ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്. 
മലയാളിയായ നക്ഷത്ര നിരവധി തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ അല്‍വാര്‍
തിരുനഗറില്‍ നിന്നുള്ള ഒരു സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റാണ് വിശ്വ.

കളേഴ്സ് ടിവി സീരിയലായ വള്ളിത്തിരുമണത്തിലാണ് നക്ഷത്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സീ തമിഴ് സീരിയല്‍ യാരേടി നീ മോഹിനിയിലും നക്ഷത്ര പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
