# കമ്മട്ടിപ്പാടം റിലീസ് ചെയ്തിട്ട് 7 വര്‍ഷങ്ങള്‍!!! സിനിമ ജീവിതത്തിന് 7 വര്‍ഷങ്ങള്‍..സന്തോഷം പങ്കിട്ട് മണികണ്ഠന്‍

- Link: https://ml.b4blaze.com/film-news/seven-years-for-kammattippadam-movie-manikandan-share-happiness
- Published: 2023-05-20T17:28:26+05:30
- Author: Anu

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘കമ്മട്ടിപ്പാടം’. രാജീവ് രവിയാണ്
ചിത്രം സംവിധാനം ചെയ്തത്. വിനായകനും മണികണ്ഠനും സഹനടന്മാരുമായെത്തിയിരുന്നു. ചിത്രത്തിലെ
അഭിനയത്തിന് 2018ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വിനായകനും മികച്ച സ്വഭാവ നടനുള്ള
അവാര്‍ഡ് മണികണ്ഠനും ലഭിച്ചിരുന്നു.

ചിത്രത്തില്‍ അഭിനയിച്ച എല്ലാതാരങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം
റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മണികണ്ഠന്‍.

ഫെയ്‌സ്ബുക്കിലൂടെയാണ് മണികണ്ഠന്‍ ചിത്രത്തിന്റെ ഓര്‍മ്മ പങ്കിട്ടത്. ഒരുപാട് നല്ല 
ഓര്‍മ്മകളും സൗഹൃദങ്ങളും ജീവിതത്തില്‍ സമ്മാനിച്ച ചിത്രമാണ് കമ്മട്ടിപ്പാടം. ചിത്രം
റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷങ്ങള്‍ ആയെന്നും മണികണ്ഠന്‍ കുറിച്ചു.  ഒരുപാട് നല്ല ഓര്‍മ്മകളും….
സൗഹൃദങ്ങളും ജീവിതത്തിലേക്ക് സമ്മാനിച്ച ചിത്രം… കമ്മട്ടിപ്പാടം റിലീസ് ചെയ്തിട്ട് 
7 വര്‍ഷങ്ങള്‍ സിനിമ ജീവിതത്തിലേക്ക് കടന്ന് വന്നിട്ടും 7 വര്‍ഷങ്ങള്‍…! ഇതുവരെ എന്നെ
സ്‌നേഹിച്ച് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി..ഒരുപാട് സ്‌നേഹം, എന്നാണ് മണികണ്ഠന്റെ
പോസ്റ്റ്.
