# ഈണം ചെയ്യുന്നതിന് മുന്‍പേ ജിഎസ്ടി ഉള്‍പ്പടെ മുഴുവന്‍ പണവും ഉണ്ണി തന്നു- ഷാന്‍ റഹ്‌മാന്‍

- Link: https://ml.b4blaze.com/film-news/shaan-rahman-about-unni-mukundhan
- Published: 2022-12-10T14:23:28+05:30
- Author: Anu

‘ഷെഫീക്കിന്റെ സന്തോഷം’ സിനിയെ കുറിച്ചുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍
ഷാന്‍ റഹ്‌മാന്‍ രംഗത്ത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉണ്ണി മുകുന്ദന്‍ പ്രതിഫലം
നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണത്തിലാണ് ഷാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
ഷാന്‍ റഹ്‌മാന്‍ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചാണ് പോസ്റ്റുമായി എത്തിയിരിക്കുന്നത്.

വിഷയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ തന്നെ വിളിച്ച് പ്രതിഫലം ലഭിച്ചോ
എന്ന് അന്വേഷിക്കുന്ന വേളയിലാണ് ഷാന്‍ വിശദീകരണവുമായി എത്തിയത്.
  എനിക്ക് മുഴുവന്‍
പ്രതിഫലവും കിട്ടി എന്ന് പറഞ്ഞുകൊള്ളട്ടെ. ഈണങ്ങള്‍ ചെയ്തു നല്‍കുന്നതിന് മുന്‍പ് തന്നെ
എനിക്ക് GST ഉള്‍പ്പെടെ മുഴുവന്‍ പണവും ലഭിച്ചുവെന്ന് ഉണ്ണി തന്നെ ഉറപ്പാക്കിയിരുന്നു.
ഉണ്ണി വളരെ അടുത്ത സുഹൃത്താണ് എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു പ്രൊഫഷണലാണ്.

ഗാനങ്ങള്‍ ചട്ടപ്പെടുത്തിയ വേളകള്‍ ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. അനൂപ്, വിപിന്‍,
വിനോദേട്ടന്‍ അങ്ങനെ എല്ലാവരും പ്രൊഫഷനലുകളാണ്. അതുകൊണ്ട് ഇതില്‍ മറ്റു തര്‍ക്കങ്ങളില്ല.
ഇതാണ് എന്റെ സന്തോഷം, എന്നാണ് ഷാന്‍ റഹ്‌മാന്‍ പറയുന്നത്.
 ⌊cropped-unnimukundan.jpg⌉
കഴിഞ്ഞ ദിവസം സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു.
ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. മേപ്പടിയാന്
ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.
