# സത്യജിത്തിന്റെ പേര് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്!!! ‘ഫ്രീക്ക് പെണ്ണെ..’ വിവാദത്തില്‍ ഷാന്‍ റഹ്‌മാന്‍

- Link: https://ml.b4blaze.com/film-news/shaan-rahman-responds-to-sathyajith-controver
- Published: 2023-09-24T21:52:53+05:30
- Author: Anu

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണെ.. ഗാനം
തന്റേതാണെന്ന് ആരോപിച്ച് യുവ ഗായകന്‍ സത്യജിത്ത് രംഗത്തെത്തിയിരുന്നു. ഫ്രീക്ക് പെണ്ണെ..
ഗാനത്തിന് സംഗീതം നല്‍കിയത് താന്‍ ആണ്. ഗാനം ക്രെഡിറ്റ് നല്‍കാതെ ഷാന്‍ റഹ്‌മാന്‍ സ്വന്തം
പേരിലാക്കി മാറ്റിയെന്നാണ് സത്യജിത്ത് ആരോപിച്ചിരുന്നത്.
  കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്ക്
പോസ്റ്റിലൂടെ ഗുരുതര ആരോപണവുമായി സത്യജിത്ത് എത്തിയത്. ആ ഗാനം എഴുതി സംഗീതം നല്‍കി 
ആലപിച്ചത് താന്‍ ആണെന്നും, എന്നാല്‍ സംഗീതത്തിന്റെ ക്രെഡിറ്റ് ഷാന്‍ റഹ്‌മാന്‍ എടുത്തുവെന്നും
ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തു എന്നുമായിരുന്നു
സത്യജിത്ത് ആരോപിച്ചിരുന്നത്. താന്‍ സംഗീതം നല്‍കിയ ഗാനമാണെന്ന് തെളിയിക്കുന്ന തെളിവായി
ഗാനം ആലപിക്കുന്ന വീഡിയോയും സത്യജിത്ത് പങ്കുവച്ചിരുന്നു.   ഇപ്പോഴിതാ വിവാദത്തില്‍
പ്രതികരിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്
ഷാന്‍ റഹ്‌മാന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന്റെ മ്യൂസിക്
കമ്പോസറില്‍ താന്‍ സത്യജിത്തിന്റെ പേര് നല്‍കാന്‍ മ്യൂസിക് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
എന്ന് ഷാന്‍ റഹ്‌മാന്‍ അറിയിച്ചു.

തന്റെ പേര് മ്യൂസിക് പ്രൊഡ്യൂസര്‍ എന്ന് ആക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും
ഷാന്‍ റഹ്‌മാന്‍ പറയുന്നു. താന്‍ ക്രെഡിറ്റ് നല്‍കാത്തത് അല്ലെന്നും ഓഡിയോ കമ്പനികളുടെ
ടെമ്പലേറ്റിന്റെ ഭാഗമായിട്ടാണ് പേര് അങ്ങനെ വന്നത് എന്നും ഷാന്‍ റഹ്‌മാന്‍ വ്യക്തമാക്കി.
