# ഉണ്ണിമുകുന്ദൻ ചിത്രം ഷെഫീക്കിന്റെ സന്തോഷം തിയറ്ററിലേക്ക് !!

- Link: https://ml.b4blaze.com/film-news/shafeekinte-santhosham-relese-date
- Published: 2022-11-23T15:56:07+05:30
- Author: Rahul

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ
അനൂപ് പന്തളം ഒരുക്കുന്ന ചിത്രം ഇപ്പോൾ തിയറ്ററിലേക്ക് എത്തുകയാണ് ഈ വരുന്ന വെള്ളിയാഴ്ചയാണ്
ചിത്രം തീയറ്ററിൽ എത്തുക, ചിത്രത്തിൽ ഷെഫീക്കായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. അമീറിക്കയായി
എത്തുന്നത് ബാലയും. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട്
മണിക്കൂറും നാല് മിനിട്ടുമാണ് ഷെഫീക്കിന്റെ സന്തോഷത്തിന്റെ ദൈർഘ്യം. സംവിധായകനായ അനൂപ്
പന്തളം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ദിവ്യപിള്ളയാണ് ചിത്രത്തിലെ
നായിക.ഷെഫീക്കിന്റെ സന്തോഷത്തിൽ നായകനായ ഉണ്ണി മുകുന്ദന്റെ അച്ഛനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/Screenshot_13.jpg?
resize=683%2C538&ssl=1)

മനോജ് കെ ജയൻ, ബാല, മിഥുൻ രമേശ്,ആത്മീയ രാജൻ, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ,ഷഹീൻ സിദ്ദിഖ്
എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. പാറത്തോട് എന്ന ഒരു ഗ്രാമത്തിലെ ഒരു സാധാരണ
കുടുംബത്തിലെ പ്രവാസിയായ ചെറുപ്പക്കാരനാണ് ഷെഫീഖ്, ഷെഫീഖിന്റെ കഥ പറയുകയാണ് സിനിമ. 
ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.എൽദോ ഐസക്കാണ്.ചിത്രത്തിന്റെ
ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റ് നൗഫൽ അബ്ദുള്ള നിർവഹിക്കുന്നു.
