# ‘വാനമ്പാടി…’ ഉണ്ണി മുകുന്ദന്റെ ഷെഫീക്കിന്റെ സന്തോഷത്തിലെ വീഡിയോ ഗാനം

- Link: https://ml.b4blaze.com/film-news/shafeekinte-santhosham-video-song-released
- Published: 2022-12-06T19:22:47+05:30
- Author: Gargi

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഷെഫീക്കിന്റെ സന്തോഷം കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക്
മാടിവിളിക്കുന്ന സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയിനറാണ്
ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘വാനമ്പാടി…’
എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മനു മഞ്ജിത്ത് എഴുതിയ വരികള്‍
ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദാണ്. ഷാന്‍ റഹ്‌മാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

മേപ്പാടിയാന്‍ എന്ന സിനിമയ്ക്കുശേഷം ഉണ്ണി മുകുന്ദന്റെ മറ്റൊരു അവിസ്മരണീയ പ്രകടനമാണ്
ഷെഫീക്കില്‍ കാണാനാവുക. ഷെഫീക്കിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളും വേദനകളും പ്രേക്ഷകനും
അനുഭവവേദ്യമാകുന്നിടത്താണ് ഉണ്ണിയുടെ അഭിനയമികവ്. ഗായകനായും ഉണ്ണിയിലെ പെര്‍ഫോമറെ ചിത്രം
അടയാളപ്പെടുത്തുന്നുണ്ട്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ്
പന്തളം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/shafeekinte.jpg?
resize=1280%2C720&ssl=1)

മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീഖിന്റെ സന്തോഷം.
മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു
സിജോ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം. എല്‍ദോ
ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-
അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജന്‍ എന്നിവരാണ് മറ്റ് അണിയറ 
പ്രവര്‍ത്തകര്‍.
