# 9 ദിവസം കൊണ്ട് ഷാരൂഖിന്റെ പത്താന്‍ സ്വന്തമാക്കിയത് 700 കോടി!

- Link: https://ml.b4blaze.com/film-news/shah-rukh-khan-film-pathan-crosses-worldwide-collection-of-700cr
- Published: 2023-02-03T15:35:58+05:30
- Author: Ajay

ബോക്‌സോഫീസിൽ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. 9 ദിവസം
കൊണ്ട് ആഗോള കളക്ഷനിൽ സിനിമ നേടിയത് കോടികളാണ്. ചിത്രത്തിൻറെ ഇതുവരെയുള്ള കളക്ഷൻ റിപ്പോർ്ട്ടുകൾ
പ്രകാരം പത്താൻ സ്വന്തമാക്കിയത് 700 കോടി രൂപയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത
പത്താൻ മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത്.

 ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വിറ്ററിൽ പത്താൻറെ ഏറ്റവും പുതിയ കലക്ഷൻ
റിപ്പോർട്ട് പുറത്തുവിട്ടത്. 9 ദിവസം കൊണ്ട് പത്താൻ ആഗോള ബോക്‌സോഫീസിൽ 700 കോടി കടന്നിരിക്കുന്നു.
വൈആർഎഫ് സ്‌പൈ യൂണിവേഴ്‌സ്, ടൈഗർ സിന്ദാ ഹേ, വാർ,ഏക്താ ടൈഗർ എന്നീ ചിത്രങ്ങളെയാണ് പത്താാൻ
ഇതിനോടകം മറികടന്നത്” എന്നായിരുന്നു രമേശ് ബാലയുടെ ട്വീറ്റ്

 പത്താനിൽബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. ജോൺ എബ്രാഹം
വില്ലൻ വേഷത്തിലുമെത്തുന്ന സിനിയിൽ സൽമാൻ ഖാൻ അതിദി വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം
റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. 100
കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം പത്താന്റെ ഒടിടി വിതരണാവകാശം സ്വന്തമാക്കിയത്‌.

> [#Thunivu](https://twitter.com/hashtag/Thunivu?src=hash&ref_src=twsrc%5Etfw) stays
> in the Top 10 movies of Novo Cinemas, UAE even in its 4th week.. ???? [pic.twitter.com/ZbXrdCnmHW](https://t.co/ZbXrdCnmHW)
> — Ramesh Bala (@rameshlaus) [February 3, 2023](https://twitter.com/rameshlaus/status/1621348571873427456?ref_src=twsrc%5Etfw)
