# ദയവ് ചെയ്യ്തു ഇത്രയും വേഗത്തിൽ ഡാൻസ് ചെയ്യരുത്! വിജയ്,അല്ലു അർജുൻ, മഹേഷ് ബാബു, രാംചരൺ തുടങ്ങിയ താരങ്ങളോട് അഭ്യർത്ഥിച്ചു ഷാരുഖാൻ

- Link: https://ml.b4blaze.com/film-news/shah-rukh-khan-requested-the-actors-not-to-dance-too-fast
- Published: 2025-01-29T14:47:22+05:30
- Author: Suji

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ഇപ്പോൾ താൻ സിനിമയിൽ വന്നതിന്റെ 29താം വര്ഷത്തിലൂടെയാണ്
കടന്നുപോകുന്നത്. ഈ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ ദുബായിലെ ​ഗ്ലോബൽ വില്ലേജിലെത്തിയ
നടൻ ഒരു പരിപാടിക്കിടയിൽ തെന്നിന്ത്യൻ സിനിമയിലെ തന്റെ സുഹൃത്തുക്കളെക്കുറിച്ചു സംസാരിച്ചിരുന്നു.
രജനികാന്ത്, വിജയ്, അല്ലു അർജുൻ, യഷ്, പ്രഭാസ്, രാംചരൺ തേജ എന്നിവരുടെ പേരെടുത്ത് പറഞ്ഞു
അദ്ദേഹം. ഒപ്പം ഇവരുടെ ഡാൻസ് നമ്പറുകളേക്കുറിച്ച് രസകരമായ ഒരു കമെന്റും പാസാക്കി.

![](https://i0.wp.com/img.theweek.in/content/dam/week/magazine/theweek/leisure/images/
2023/2/11/63-Shah-Rukh-Khan.jpg?ssl=1)

കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ് നാട് എന്നിവിടങ്ങളിൽനിന്നുള്ള എന്റെ എല്ലാ 
ആരാധകരോടുമായി ഒന്നുപറയുകയാണ്. എനിക്കവിടെയെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ട്. അല്ലു
അർജുൻ, പ്രഭാസ്, രാം ചരൺ, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരൊക്കെ
എന്റെ  നല്ല സുഹൃത്തുക്കളാണ്. അവരോടായി ഒരു കാര്യം പറയാനാ​ഗ്രഹിക്കുകയാണ് ഞാൻ.

ദയവുചെയ്ത് ഇത്രയും വേ​ഗത്തിൽ ഡാൻസ് ചെയ്യരുത്. എന്നാണ്  ഷാരൂഖിന്റെ വാക്കുകൾ. എൺപതിനായിരത്തോളം
ആരാധകരാണ് ഷാരൂഖിനെ കാണാനായി ഈ  ചടങ്ങിലെത്തിയത്. അതേസമയം ഈ വേദിയിൽ അദ്ദേഹം തന്റെ 
പുതിയ ചിത്രമായ കിംഗ് നെ കുറിച്ചും പറഞ്ഞു. പഠാൻ എന്ന ചിത്രമൊരുക്കിയ സിദ്ധാർത്ഥ് ആനന്ദാണ്
കിം​ഗ് സംവിധാനം ചെയ്യ്തത്.കൂടതെ തന്റെ മകൾ സുഹാന ഒരുക്കുന്ന ചിത്രത്തേക്കുറിച്ച് ഒരു
സൂചനയും നൽകി നടൻ.

![](https://i0.wp.com/www.dancewithme.in/wp-content/uploads/2022/01/Tollywood-Dance-
Dance-With-Me-India-1.jpg?ssl=1)

 
