# കിങ് ഖാന്‍ ഇനി ആക്ഷന്‍ ഹീറോ!!! ‘മിഷന്‍ ഇംപോസിബിള്‍’ പോലത്തെ ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹം-ഷാരൂഖ് ഖാന്‍

- Link: https://ml.b4blaze.com/film-news/shah-rukh-khan-wants-to-do-mission-impossible
- Published: 2022-12-08T18:55:25+05:30
- Author: Anu

നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് കിങ് ഖാന്‍ ആക്ഷന്‍ ഹീറോ ആയി
തിരിച്ചെത്തുകയാണ്. ‘പത്താനിലൂടെയാണ്’ ഷാരൂഖ് ഖാന്‍ മടങ്ങിയെത്തുന്നത്. 2023 ജനുവരിയിലാണ്
പത്താന്‍ റിലീസ്. ഇതുവരെ പ്രണയിച്ച കണ്ണുകളില്‍ ഇനി മുതല്‍ തീ പാറും. ഷാരൂഖ് ഖാന്റെ
കരിയറിലെ ആദ്യ ആക്ഷന്‍ സിനിമയാണ് പത്താന്‍. ആ ആവേശത്തിലാണ് താരമുള്ളത്.

കരിയറില്‍ മുപ്പത്തി അഞ്ചാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ് ആക്ഷന്‍ ഹീറോ. 1988ലാണ്
ഷാരൂഖിന്റെ ബോളിവുഡ് എന്‍ട്രി. ഇനിയങ്ങോട്ട് ആക്ഷന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്
തീരുമാനമെന്ന് ഷാരൂഖ് ഖാന്‍ ആഗ്രഹം പങ്കുവയ്ക്കുന്നു.
  അമേരിക്കന്‍ ആക്ഷന്‍ സ്‌പൈ 
സിനിമയായ ഫ്രാഞ്ചൈസി ‘മിഷന്‍ ഇംപോസിബിള്‍’ പോലുള്ള സിനിമകളിലാണ് അഭിനയിക്കാന്‍ താത്പര്യമെന്ന്
താരം പറയുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് താത്പര്യം അത്തരം സിനിമകള്‍ ആണെന്നും താരം 
അഭിപ്രായപ്പെട്ടു.

‘ഞാന്‍ ഇതുവരെ ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടില്ല. പ്രണയ ചിത്രങ്ങളും സോഷ്യല്‍ ഡ്രാമകളുമായിരുന്നു
ഇതുവരെ ചെയ്ത സിനിമകള്‍ എല്ലാം. ഇതുവരെ ആരും എന്നെ ആക്ഷന്‍ സിനിമകള്‍ക്ക് വിളിച്ചിട്ടില്ലെന്നും
താരം പറയുന്നു.
  തനിക്ക് ഇപ്പോള്‍ 57 വയസ്സായി. ഇനിയങ്ങോട്ട് ‘മിഷന്‍ ഇംപോസിബിള്‍’
പോലുള്ള ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. സിനിമാ നിര്‍മ്മാണ സങ്കേതങ്ങളുടെ കാര്യത്തില്‍
രാജ്യം കഴിഞ്ഞ 7-8 വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ആ അറിവുകള്‍ തനിക്കും
ഉപയോഗപ്പെടുത്താന്‍ ആഗ്രഹമുണ്ടെന്നും ഷാരൂഖ് പറയുന്നു.

പത്താന്‍’ തീര്‍ത്തും ഒരു ആക്ഷന്‍ സിനിമയാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. പത്താന്റെ സംഘട്ടന
രംഗങ്ങള്‍ ഒരുക്കിയത് ഹോളീവുഡ് ആക്ഷന്‍ ഡയറക്ടര്‍ കേസി ഒ നീല്‍ ആണ്. ‘മിഷന്‍ ഇംപോസിബിള്‍’,‘
ടോപ്പ് ഗണ്‍ മാവറിക്ക്’, ‘ജാക്ക് റീച്ചര്‍’ എന്നീ ചിത്രങ്ങളില്‍ ടോം ക്രൂസിനൊപ്പം കേസി
നീലും ഭാഗമായിരുന്നു.
