# “എനിക്ക് ഷാരൂഖാന്‍ കുളിച്ച വെള്ളത്തില്‍ ഒന്ന് കുളിക്കണം”!! ആരാധകരുടെ ഓരോരോ ആഗ്രഹങ്ങളേയ്!!

- Link: https://ml.b4blaze.com/film-news/shahrookh-khan-about-fans
- Published: 2021-11-24T19:05:51+05:30
- Author: Rahul

മുംബയിലെ ലഹരി മരുന്ന് കേസില്‍പ്പെട്ട് മകന്‍ ആര്യന്‍ഖാന്റെ അറസ്റ്റും അതിനെ തുടര്‍ന്നുള്ള
വിവാദങ്ങളുമായി ഒരുപാട് കാലം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന മുഖമാണ് ഷാരൂഖാന്റേത്.
മകന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട പല വിവാദങ്ങളും അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കിയിരുന്നു.
എന്നാല്‍ വിവാദങ്ങളെല്ലാം കെട്ടൊഴിഞ്ഞ് ഇപ്പോള്‍ സിനിമാ മേഖലയില്‍ സജീവമായിരിക്കുകയാണ്
കിംഗ് ഖാന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/thequint_2020-10_9299bb3d-
944f-4058-b448-43f133d255b9_SRK-300x169.jpg?resize=833%2C469&ssl=1)

ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ അഭിമുഖത്തിലെ പ്രസക്തമായ ഒരു ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍
വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ എന്നല്ല ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ
ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് കിംഗ് ഖാന്‍. തന്റെ ഒരു കടുത്ത ആരാധകനെ കുറിച്ച് വളരെ
വ്യത്യസ്തമായ ഒരു കാര്യം ആണ് ഷാരൂഖാന്‍ ആ വീഡിയോയിലൂടെ പറയുന്നത്. വിചിത്രമായ ഒരു ആവശ്യവുമായാണ്
ആ ആരാധകന്‍ വീട്ടിലേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഷാരൂഖാന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…‘
ഒരിക്കല്‍ ഒരു ആരാധകന്‍ എന്റെ വസതിയായ മന്നത്ത് എത്തി. അദ്ദേഹത്തിന്റെ ആഗ്രഹം ഞാന്‍
കുളിക്കുന്ന പൂളില്‍ കുളിക്കണമെന്നായിരുന്നു. വീട്ടില്‍ കയറിയ അയാള്‍ വസ്ത്രം അഴിച്ച്
വെച്ച് പൂളില്‍ കുളിക്കാന്‍ തുടങ്ങി. ഉടനെ തന്നെ സെക്യൂരിറ്റി എത്തി. കാര്യം തിരിക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Shahrukh-Khan-befitting-
reply-to-a-netizen-who-asks-his-underwear-color-300x225.jpg?resize=856%2C642&ssl
=1)

അയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ വിചിത്രമായ ആവശ്യം പറയുന്നത്. ഇതില്‍
രസകരമായ സംഭവം എന്തെന്നാല്‍, ഈ ആരാധകന് തന്നെ നേരില്‍ കാണുകയോ എന്റെ കയ്യില്‍ നിന്ന്
ഓട്ടോഗ്രാഫോ വേണ്ട. പകരം താന്‍ കുളിക്കുന്ന പൂളില്‍ കുളിച്ചാല്‍ മാത്രം മതി, ഷാരൂഖ്
ഖാന്‍ അഭിമുഖത്തില്‍ പറയുന്നു. ഷാരൂഖ് ഖാന്റെ പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 
