# ഷാരൂഖാന്‍ ലത മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ ‘തുപ്പി’ എന്ന പ്രചാരണം..!! സത്യാവസ്ഥ ഇതാണ്!

- Link: https://ml.b4blaze.com/film-news/shahrookh-khan-at-attend-lata-funeral-new
- Published: 2022-02-07T10:25:00+05:30
- Author: Rahul

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകളില്‍ ഇന്ത്യയിലെ വിവിധ മേഖലകളിലെ
പ്രമുഖര്‍ എല്ലാം പങ്കെടുത്തിരുന്നു. എന്നാല്‍ ലതാജിയുടെ ഭൗതിക ശരീര സംസകരണത്തിന് എത്തിയ
ഷാരൂഖാന്റെ വീഡിയോയും ഫോട്ടോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.
ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തുപ്പി
എന്നാണ് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/SRK-Lata-Mangeshkar-
300x169.jpg?resize=859%2C484&ssl=1)

ഇത് കേട്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. ലതാജിയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച
ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.
അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണവും ശക്തമായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലതയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തിയാണ് ഷാരൂഖ് ഖാന്‍ ആദരാഞ്ജലി
അര്‍പ്പിച്ചത്. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനയായ ദുആ ചെയ്യുമ്പോള്‍ പൂജ കൈകൂപ്പി
പ്രാര്‍ത്ഥിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/srk-lata-78-300x169.
jpg?resize=1001%2C564&ssl=1)

ആരോഗ്യനില വളരെ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ലതാ മങ്കേഷ്‌കര്‍
മരണത്തിന് പിടികൊടുത്തത്. മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,

![Lata Mangeshkar's condition is grave.](https://i0.wp.com/ml.b4blaze.com/wp-content/
uploads/2019/11/latha-1-300x198.jpg?resize=983%2C649&ssl=1)

ലത മങ്കേഷ്‌കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍,
ശ്രദ്ധ കപൂര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍
നേരിട്ട് പങ്കെടുത്തു. ഇതില്‍ ഷാരൂഖാന്റെ പേരിലാണ് പലതരം വ്യാജ പ്രചാരങ്ങള്‍ നടക്കുന്നത്.

 

 
