# മകന്റെ അറസ്റ്റിന് ശേഷം ഷാരൂഖാന് ഇതെന്തുപറ്റി? ഇപ്പോള്‍ നിര്‍മ്മാതാക്കളോട് താരം ആവശ്യപ്പെടുന്നത് ഈ ഒരു കാര്യം മാത്രം

- Link: https://ml.b4blaze.com/film-news/shahrookh-khan-totally-changed
- Published: 2021-11-17T11:35:11+05:30
- Author: Rahul

ഷാരൂഖ് എന്ന അച്ഛന് ഒരു ഞെട്ടലോടെ അല്ലാതെ സ്വന്തം മകന്റെ അറസ്റ്റ്് നടന്ന വാര്‍ത്ത
കേള്‍ക്കാന്‍ സാധിക്കില്ലായിരുന്നു. മകന്‍ ആര്യന്‍ഖാന്‍ ജയില്‍ മോചിതനായി എങ്കിലും 
ഒരു അച്ഛന്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ ഷാരൂഖാനെ അലട്ടുന്നുണ്ട്. ആ വിഷമത്തിന്റെ
ഭാഗമായി ഷാരൂഖാന്‍ ഒരുപാട് മാറിപ്പോയി എന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.
ലഹരി മരുന്ന് കേസില്‍ മകന്‍ അറസ്റ്റിലായതില്‍ പിന്നെ ഷൂട്ടിംഗ് തുടങ്ങിവെച്ചതും അല്ലാത്തതുമായ
നിരവധി ചിത്രങ്ങളാണ് ഷാരൂഖാന്‍ നിര്‍ത്തി വെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/kdlsfj-235x300.jpg?
resize=819%2C1046&ssl=1)

തിരക്കേറിയ സിനിമാ ജീവിതത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഷാരൂഖ് ഇപ്പോള്‍ തന്റെ കുടുംബത്തിനു
വേണ്ടി കൂടുതല്‍ സമയം നീക്കിവയ്ക്കാന്‍ ശ്രദ്ധിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
മാത്രമല്ല മകന്‍ ആര്യനോടൊപ്പം പതിവിലും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഷാരൂഖ് തന്റെ മക്കളുടെ
ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിച്ചു തുടങ്ങിയതായും ദേശീയ മാദ്ധ്യമങ്ങള്‍ 
അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടാതെ
വളരെ വ്യത്യസ്തമായൊരു തീരുമാനം കൂടി ഷാരൂഖ് എടുത്തിരിക്കുകയാണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/13aryan-khan1-285x300.
jpg?resize=814%2C857&ssl=1)

അത് തന്റെ സിനിമയ്ക്ക് തന്നെയുള്ള നിബന്ധനയായാണ് ഷാരൂഖ് മുന്നോട്ട് വയ്ക്കുന്നത്. വിദേശ
രാജ്യങ്ങളില്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ തീരുമാനിക്കുകയാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും
തനിക്ക് മുംബൈയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഷൂട്ടിംഗ്
ഷെഡ്യൂളുകള്‍ ക്രമീകരിക്കണമെന്നാണ് ഷാരൂഖ് നിര്‍മാതാക്കളുടെ മുന്നില്‍ വയ്ക്കുന്ന പുതിയ
നിബന്ധന.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/srk-aryan-khan--
300x167.jpg?resize=814%2C453&ssl=1)

ഷൂട്ടിംഗ് സംബന്ധമായ മറ്റെല്ലാ കാര്യങ്ങളിലും ഷാരൂഖ് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെങ്കിലും
ഈയൊരു കാര്യത്തില്‍ മാത്രം ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് താരം തന്റെ മാനേജര്‍മാര്‍ക്കും
കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകളുണ്ട്. ആര്യന്റെ കാര്യത്തില്‍ ഷാരൂഖിന് അതിരു
കടന്ന ഉത്കണ്ഠ ഉള്ളതായും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നുണ്ട്.
