# അറ്റ്‌ലീ ചിത്രത്തിന് വേണ്ടി ഷാരൂഖാന്‍ എത്തി..!! ഇനിയാണ് കാത്തിരിപ്പ്..!!

- Link: https://ml.b4blaze.com/film-news/shahrookhkhan-joined-atlees-movie
- Published: 2022-04-07T10:47:18+05:30
- Author: Rahul

നാളുകള്‍ക്ക് ശേഷം കിംഗ് ഖാന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞുപോയ
വര്‍ഷങ്ങളിലായി അദ്ദേഹം പുതിയ സിനിമകളുമായി എത്താഞ്ഞത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു.
എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താന്‍ പുതിയ സിനിമയുമായി വരുന്നു എന്ന വിവരം
താരം ആരാധകരെ അറിയിച്ചത്. അതുപോലെ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്
ഷാരൂഖാനും തമിഴ് സംവിധായകന്‍ അറ്റ്‌ലീയും ചേര്‍ന്നുള്ള സിനിമ. നാളുകളായി സിനിമയുടെ 
വിശേഷങ്ങള്‍ ആരാധകര്‍ തേടുന്നുണ്ട് എങ്കിലും ഔദ്യോഗികമായി ഒരു വിവരങ്ങളും പുറത്ത് 
വന്നിട്ടില്ലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/srk-1-300x225.jpg?
resize=1160%2C870&ssl=1)

ഷാരൂഖാന്‍ നടനായി എത്തുന്ന സിനിമയില്‍ പല നായികമാരുടെ പേരും കേള്‍ക്കുന്നുണ്ട്. അതുകൊണ്ട്
തന്നെ സിനിമയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. തമിഴ് 
സംവിധായകന്‍ അറ്റ്‌ലീ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി സിനിമ സംവിധാനം
ചെയ്യുന്നു എന്ന വിവരം പുറത്ത് വന്നതോട്കൂടി വളരെ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ,
ചിത്രത്തിന്റെ ഷൂട്ടിങ് പുഗോഗമിക്കുകയാണെന്ന തരത്തിലുള്ള ചില സൂചനകളാണ് ഇപ്പോള്‍ പുറത്ത്
വന്നിരിക്കുന്നത്. ആ സൂചനകള്‍ തന്നിരിക്കുന്നത് കിംഗ് ഖാന്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/atlee192020-300x200.
jpg?resize=1136%2C757&ssl=1)

‘എന്നെപ്പോലെ തന്നെ വിജയ് ആരാധകനായ അറ്റ്‌ലീക്ക് ഒപ്പമാണ് ഇരിക്കുന്നത്. ബീസ്റ്റിന്റെ
മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു…ട്രെയിലര്‍ അര്‍ത്ഥവത്തായതും…. ചെറുതും…ശക്തവുമായി
തോന്നുന്നു’ എന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചതോടെയാണ് ആരാധകരില്‍ ഈ സംശയം ഉണ്ടായിരിക്കുന്നത്.
നിലവില്‍ പത്താന്റെ ഷെഡ്യൂള്‍ ഷാരൂഖാന്‍ പൂര്‍ത്തിയാക്കിയതായി വാര്‍ത്തകള്‍ പുറത്ത്
വന്നിരുന്നു.

 
