# നയന്‍താരയുടെ വിവാഹത്തിന് ഷാരൂഖാന്‍ എങ്ങനെ വരാതിരിക്കും…? സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫോട്ടോകള്‍!!

- Link: https://ml.b4blaze.com/film-news/shahrukhkhan-at-nayanthara-wedding-photos-goes-viral
- Published: 2022-06-09T12:12:40+05:30
- Author: Rahul

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താര- വിഘ്‌നേഷ് ശിവന്‍
വിവാഹം. ഇപ്പോഴിതാ ഇരുവരുടേയും വിവാഹം കഴിഞ്ഞ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ നവ ദമ്പതികളുടെ
ഫോട്ടകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹ ചിത്രങ്ങള്‍ക്ക് വേണ്ടി ആരാധകര്‍
അക്ഷമരായി കാത്തിരിക്കുന്നതിനിടെയാണ് താര വിവാഹത്തിനായി എത്തിച്ചേര്‍ന്ന ബോളിവുഡ് കിംഗ്
ഖാന്‍ ഷാറൂഖാന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/srk-8.jpg?resize
=724%2C611&ssl=1)

മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന നയന്‍സിന്റെ വിവാഹത്തിന് 
പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന ഷാരൂഖാന്റെ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖാന്റെ
പേ്‌സണല്‍ മാനേജറായ പൂജ ദദ്‌ലാനിയാണ് അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പുറത്ത് വിട്ടത്. നയന്‍താരയുടെ
വിവാഹ ദിനം എന്ന് കുറിച്ചുകൊണ്ടാണ് പൂജ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ചിത്രങ്ങള്‍
പുറത്ത് വിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/nayan.jpg?resize
=1200%2C628&ssl=1)

നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ജവാന്‍’.. ഷാരൂഖാനാണ് ചിത്രത്തിന്‍ നയന്‍സിന്റെ
നായകനായി എത്തുന്നത്. ഇതിനോടകം തന്നെ സിനിമയുടെ ഷൂട്ടിംഗും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
മുന്‍പ് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതിനാല്‍ ഈ സിനിമയുെട ഭാഗമാകാന്‍ തനിക്ക് കഴിയില്ലെന്നും
ഡേറ്റ് ക്ലാഷ് വരുമെന്നും നയന്‍സ് അറിയിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

>  
> View this post on Instagram
>  
> [A post shared by Pooja Dadlani Gurnani (@poojadadlani02)](https://www.instagram.com/p/Cekhf88PtMN/?utm_source=ig_embed&utm_campaign=loading)

ഇതോടെ സാമന്ത മുതല്‍ മറ്റ് പ്രമുഖ അഭിനേത്രിമാരുടെ പേരുകളാണ് നയന്‍സിന് പകരം ഉയര്‍ന്നു
കേട്ടത്. എന്നാല്‍ പിന്നീട് നയന്‍താര തന്നെ ആയിരിക്കും ഷാരൂഖിന് നായിക ആയി എത്തുക എന്ന്
ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്ത് വരികയായിരുന്നു. ഇപ്പോഴിതാ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകയും
ആയ നയന്‍സിന്റെ വിവാഹത്തിന് ഷാരൂഖാനും എത്തിച്ചേര്‍ന്നിരിക്കുകയാണ്. നിരവധി പ്രമുഖ 
താരങ്ങള്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ കനത്ത സുരക്ഷാ മാനദണ്ഡത്തോടെയാണ് നടത്തുന്നത്.
