# ‘ഞാന്‍ ഇപ്പൊ തന്റെ ഫാന്‍ ആടോ’!! കേള്‍ക്കാന്‍ സുഖമുള്ള വാക്ക്!! സന്തോഷം പങ്കുവെച്ച് സംവിധായകന്‍!!

- Link: https://ml.b4blaze.com/film-news/shaji-kailas-praises-abhinav-sundar-nayak
- Published: 2022-11-20T14:39:35+05:30
- Author: Sreekumar

സിനിമാ എഡിറ്റിംഗ് മേഖലയില്‍ മികവ് തെളിയിച്ച അഭിനവ് സുന്ദര്‍ നായക് സംവിധാന വേഷത്തില്‍
എത്തിയ ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’. വ്യത്യസ്തമായ പ്രൊമോഷന്‍ രീതികള്‍
കൊണ്ട് പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊപ്പം തന്നെ
എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ കണ്ട ശേഷം സംവിധായകന്‍ ഷാജി കൈലാസ് തന്നെ വിളിച്ച് 
പ്രശംസിച്ച സന്തോഷമാണ് അഭിനവ് സുന്ദര്‍ നായക് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/abhinav.jpg?resize
=1280%2C720&ssl=1)

ഇന്നലെ ഷാജി കൈലാസ് സര്‍ മുകുന്ദന്‍ ഉണ്ണി കണ്ട് വിളിച്ചു എന്നും വളരെ സുഖമുള്ളൊരു 
വാക്ക് തന്നോട് പറഞ്ഞു എന്നുമാണ് അഭിനവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഷാജി കൈലാസ്
വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചാണ് അഭിനവ് പോസ്റ്റ് പങ്കുവെച്ചത്.‘
ഇന്നലെ ഷാജി കൈലാസ് സാര്‍ മുകുന്ദന്‍ ഉണ്ണി കണ്ടിട്ട് വിളിച്ച്, വളരെയധികം ഇഷ്ടമായെന്ന്
പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം എന്നോട് ഇങ്ങോട്ട്‘
ഞാന്‍ ഇപ്പൊ തന്റെ ഫാന്‍ ആടോ’ എന്നു പറഞ്ഞു. കേള്‍ക്കാന്‍ സുഖം ഉണ്ടായിരുന്നു. ആ കോള്‍
എനിക്ക് വളരെ സ്പെഷ്യല്‍ ആയിരുന്നു’,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/abhinav-1.jpg?resize
=588%2C570&ssl=1)

അഭിനവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സിനിമയ്ക്ക് എങ്ങുനിന്നും മികച്ച പ്രതികരണങ്ങളാണ്
ലഭിച്ചത്. മുകുന്ദന്‍ ഉണ്ണിയുടെ സക്‌സസ് മീറ്റില്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചും
ടീം അറിയിച്ചിരുന്നു.. നാളുകളുടെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ അഭിനയത്തിലേക്ക്
തിരിച്ച് എത്തിയ സിനിമയായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വിനീത് ശ്രീനിവാസന്‍
ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മുകുന്ദന്‍ ഉണ്ണിയെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mukundan-unni-associates-
121.jpg?resize=1280%2C720&ssl=1)

വിനീതിന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍
പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദ്നി ബൈജു , നോബിള്‍ ബാബു തോമസ്, 
അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

>  
> View this post on Instagram
>  
> [A post shared by Abhinav Sunder Nayak (@abhinavsnayak)](https://www.instagram.com/p/ClK1dNrPOAF/?utm_source=ig_embed&utm_campaign=loading)
