# പൃഥിരാജിനൊപ്പം അടുത്തൊരു പടമില്ലെന്ന് ഷാജി കൈലാസ്!

- Link: https://ml.b4blaze.com/film-news/shaji-kailas-says-there-is-no-upcoming-film-with-prithiraj
- Published: 2023-01-09T11:03:01+05:30
- Author: Ajay

നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് സംവിധായകൻ ഷാജി കൈലാസ് മലയാള സിനിമയിലേക്ക് 
തിരിച്ചെത്തിയത്. ആ തിരിച്ചു വരവ് അതിഗംഭിരമായിരുന്നു എന്നു തന്നെ പറയാം. കടുവ, കാപ്പ
തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം ഇൻഡസ്ട്രിയിൽ വീണ്ടും തന്‌റെ വരവ് അറിയിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ മോഹൻ ലാൽ നീയകനീവുന്ന എലോൺ ഭാവന കേന്ദ്ര കഥാപാത്രമാവുന്ന ഹണ്ട് എന്നിവയാണ്
ഷാജി കൈലാസിൻെ പുതിയ സിനിമകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/kailas-s.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ ഷാജി കൈലാസ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ
മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജിനൊപ്പം കടുവ, കാപ്പ എന്നിങ്ങനെരണ്ട് സിനിമകൾ ചെയ്തു.
അതിനാൽ പൃഥിക്കൊപ്പം അടുത്ത് ഒരു സിനിമ ചെയ്യുന്നില്ലെന്നും ഒരു വർഷമെങ്കിലും കഴിഞ്ഞതിനു
ശേഷം മാത്രമേ പൃഥ്വിരാജിനൊപ്പം പുതിയൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കുകയുള്ളു എന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/kails.jpg?resize
=1280%2C720&ssl=1)

 

അതേ സമയം മോഹൻലാലിനൊപ്പം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും
ആശിർവാദ് സിനിമാസാണ് പുതിയ ടിത്രം നിർമ്മിക്കുന്നത് എന്ന് ഷാജി കൈലാസ് വ്യക്തമാക്കി.
നിലവിൽ മോഹൻലാൽ നായകനായ ‘എലോൺ’ എന്ന സിനിമയാണ് ഷാജി കൈലാസിന്റേതായി റിലീസിന് എത്തുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് എലോൺ നിർമ്മിക്കുന്നത്.
