# നടി ഷക്കീലയുടെ തലയ്ക്കടിച്ച് വളര്‍ത്തുമകള്‍!!! കേസ്

- Link: https://ml.b4blaze.com/film-news/shakeela-attacked-by-adopted-daughter
- Published: 2024-01-21T16:05:33+05:30
- Author: Anu

നടി ഷക്കീലയെ വളര്‍ത്തുമകള്‍ തലയ്ക്കടിച്ചു. ഷക്കീലയുടെ സഹോദര പുത്രിയെയാണ് ഷക്കീല 
ദത്തെടുത്തത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടിലെ വഴക്കിനിടെ, ഷക്കീലയെ ആക്രമിച്ച് നിലത്ത്
തള്ളിയിട്ട് ശീതള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. ആക്രമണത്തില്‍ ഷക്കീലയുടെ
അഭിഭാഷകയ്ക്കും പരിക്കേറ്റു.
  ഷക്കീല സുഹൃത്തായ നര്‍മദയോട് ശീതള്‍ തന്നെ മര്‍ദിച്ച
വിവരം പങ്കുവച്ചു, തുടര്‍ന്നാണ് അഭിഭാഷകയായ സൗന്ദര്യയെ അറിയിച്ചത്. പ്രശ്‌നം പരിഹരിയ്ക്കാന്‍
സൗന്ദര്യ, ശീതളിനെ ഫോണില്‍ വിളിച്ചപ്പോഴും ഇവര്‍ അധിക്ഷേപിച്ച് സംസാരിച്ചു. തുടര്‍ന്ന്
വീട്ടിലെത്തിയ ശീതളും അമ്മ ശശിയും സഹോദരി ജമീലയും ഷക്കീലയെയും അഭിഭാഷകയെയും ആക്രമിച്ചു.
സംസാരത്തിനിടെ ശീതള്‍ ട്രേ എടുത്ത് ഷക്കീലയുടെ തലയില്‍ അടിച്ചു, ശീതളിന്റെ അമ്മ, സൗന്ദര്യയുടെ
കൈ കടിച്ചുമുറിച്ചുവെന്നും പരാതിയില്‍ പറയുന്നു. കോടമ്പാക്കം പൊലീസിലാണ് ഷക്കീല പരാതി
നല്‍കിയത്.  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ്
പരിശോധിക്കുകയാണ്. അതേസമയം തന്നെ ഷക്കീല ആക്രമിച്ചതായി ശീതളും പരാതി നല്‍കിയിട്ടുണ്ട്.
സംഭവം വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
