# ഇത് വരെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല, സംസാരിച്ചിട്ട് കൂടി ഇല്ല

- Link: https://ml.b4blaze.com/film-news/shakkeela-about-dileep
- Published: 2023-05-15T11:25:52+05:30
- Author: Rahul

ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ തരംഗം സൃഷ്ട്ടിച്ച താരമായിരുന്നു ഷക്കീല. ഇരുന്നൂറിൽ
അധികം ചിത്രങ്ങൾ ആണ് ഷക്കീലയുടേതായി പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ 
ഒരുകാലത്ത് ഷക്കീല ചിത്രങ്ങളുമായി പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ
ഒരു ഓളം തീർത്ത് താരം സിനിമ ജീവിതത്തിനു വിടപറയുകയും ചെയ്തു. വർഷങ്ങൾ ആയി ഷക്കീല ഇപ്പോൾ
സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും ഷക്കീല ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങും
എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. നിരവധി ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിട്ടുള്ളത്.
തന്റെ കുടുംബത്തിന് വേണ്ടിയാണ് താൻ സിനിമയിൽ മോശം വേഷങ്ങൾ ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/shakkeela-1-1.jpg?
resize=1200%2C628&ssl=1)

എന്നാൽ പണം കിട്ടിയപ്പോൾ അവർ എല്ലാവരും തന്നെ തള്ളി പറഞ്ഞു എന്ന് ഷക്കീല നേരത്തെ പറഞ്ഞിട്ടുണ്ട്,
ഇപ്പോൾ താരം നിരവധി ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്നുണ്ട്, തനിക്ക് ഒരു മകൾ ഉള്ള കാര്യം
ഷക്കീല നിരവധി തവണ പറഞ്ഞിട്ടുണ്ട്, അവൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത് എന്നും താരം
വ്യക്തമാക്കിയിട്ടുണ്ട്, വിവാഹം കഴിക്കാത്ത ഷക്കീലയ്ക്ക് എങ്ങനെ മകൾ ഉണ്ടായി എന്ന് 
പലരും ചോദിച്ചിട്ടുമുനണ്ട്. സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് എങ്കിലും ഷക്കീലയുടെ
പേരിൽ ഇറങ്ങുന്ന ഗോസിപ്പുകൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തരത്തിൽ
ഉള്ള ഗോസിപ്പുകളോട് താരം ഇത് വരെ പ്രതികരിച്ചിട്ടില്ല.

![shakkeela](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/shakkeela.
jpeg?resize=1200%2C630&ssl=1)

എന്നാൽ അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ഒരു അഭിമുഖത്തിൽ നടൻ ദിലീപിനെ കുറിച്ച്
പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ ദിലീപിനൊപ്പം തനിക്ക്
ഒരു തവണ എങ്കിലും അഭിനയിക്കണം എന്നാണ് ഷക്കീല പറഞ്ഞത്. നായികയായിട്ട് ഒന്നും അല്ല എങ്കിലും
കാരക്ടർ റോളിൽ എങ്കിലും ദിലീപിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കണം എന്ന് തനിക്ക് ആഗ്രഹം
ഉണ്ടെന്നും ചാന്ത്‌പൊട്ട് സിനിമ കണ്ടപ്പോൾ മുതൽ ഉള്ള ആഗ്രഹമാണ് അതെന്നുമാണ് താരം പറയുന്നത്.
ദിലീപ് വളരെ നല്ല ഒരു നടൻ ആണെന്നും എന്നാൽ അദ്ദേഹത്തിനെ ഒരിക്കൽ പോലും കണ്ടിട്ടില്ല
എന്നുമാണ് ഷക്കീല പറഞ്ഞത്.
