# ലോകത്തുള്ള പെൺകുട്ടികളെ മോശമായി സംസാരിക്കുന്ന നിങ്ങൾ  സ്വന്തം മകൾക്ക് ഉപദേശം കൊടുക്കുന്നില്ല; ബയിൽ വാനോട് പൊട്ടിത്തെറിച്ചുകൊണ്ട് ഷക്കീല 

- Link: https://ml.b4blaze.com/film-news/shakkeela-reacted-in-bayilvan-ranga-nathan
- Published: 2024-05-07T11:51:48+05:30
- Author: Suji

ഇപ്പോൾ ഷക്കീലയും ,ബയിൽവൻ രംഗനാഥനും ഒരുമിച്ചെത്തിയ ഷോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ 
നേടുന്നത്. നടി ബയിൽവൻ രം​ഗനാഥനെ രൂക്ഷമായി തന്നെ ഈ ഒരു പരിപാടിയിലൂടെ വിമർശിക്കുന്നുണ്ട്.
ഷക്കീല ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതിനെപ്പറ്റി ബയിൽവൻ  ഷക്കീലയോട് ചോദിക്കുന്നുണ്ട്.
തന്റെ വയറ്റിൽ പിഴപ്പിന് വേണ്ടിയാണ് അത്തരം സിനിമകളിൽ താൻ അഭിനയിച്ചതെന്ന് ഷക്കീല  
മറുപടിയായി പറയുന്നുണ്ട്. അതുപോലെയാണ് തന്റെ വയറ്റിൽ പിഴപ്പിന് വേണ്ടിയാണ് ഇത്തരം കഥകൾ
താൻ പറയുന്നത്  ബയിൽവൻ രം​ഗനാഥനും പറയുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/sh1.jpg?resize=962%
2C579&ssl=1)

സാധാരണ നടിമാരെ അധിക്ഷേപിച്ച് സംസാരിക്കുന്ന ബയിൽവന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോളും
ചർച്ചയാകാറുണ്ട്. ബയിൽവന്റെ വാദങ്ങളെ പരസ്യമായി എതിർത്ത് കൊണ്ട് ഷക്കീല രം​ഗത്ത് വന്നിട്ടുണ്ട്,
മക്കൾക്ക് നൽകാനുള്ള ഉപദേശം എന്തെന്ന് ചോദിച്ചപ്പോൾ ഒരു ഉപദേശവും പെൺമക്കൾക്ക്  നൽകാനില്ലെന്ന്
ബയിൽവൻ രം​ഗനാഥൻ പറഞ്ഞു. ഇത് കേട്ട ഷക്കീല ബയിൽവൻ രം​ഗനാഥനെ പരിഹസിച്ചു. സ്വന്തം മക്കൾക്ക്
പോലും ഉപദേശം കൊടുക്കുന്നില്ല, നിങ്ങൾ എന്തൊരു അച്ഛനാണെന്ന് ബയിൽവാനോട്  ഷക്കീലചോദിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/bayil1.jpg?resize
=1022%2C591&ssl=1)

ഇത് കേട്ട ബയിൽവാൻ ഷക്കീലയോടു ചോദിക്കുന്നു, നിങ്ങൾക്കും വളർത്ത് മകൾക്കും തമ്മിൽ നടന്ന
പ്രശ്നം എന്തെന്നായിരുന്നു,ഇതിൽ മറുപടി  ഷക്കീല നൽകിയത്  അവൾ ഒരു പെൺകുട്ടിയെയാണ് പ്രണയിക്കുന്നത്.
എന്റെ സുഹൃത്ത് പറഞ്ഞതാണ് അത്. നിങ്ങൾ പോയിഅവളോട് ചോദിക്കെന്ന് ഷക്കീല പറയുന്നു. എല്ലാ
കുട്ടികളും ഒരു പോലെയല്ല. അതുകൊണ്ടായിരിക്കും അവൾ അത് ഒളിച്ച് വെയ്ക്കുന്നത്. ഒരുപക്ഷെ
ഈ വിവരം തെറ്റായിരിക്കും,ഇതെല്ലാം കേട്ട് ബയിൽവൻ രം​ഗനാഥൻ പ്രകോപിതനായി. സ്വന്തം കുടുംബത്തെക്കുറിച്ച്
പറഞ്ഞപ്പോൾ നിങ്ങൾക്ക്ദേ ഷ്യം വന്നു. പക്ഷെ അതേ നിങ്ങൾ ലോകത്തുള്ള എല്ലാ പെൺകുട്ടികളെക്കുറിച്ചും
വളരെ മോശമായി സംസാരിക്കുന്നു. നിങ്ങളുടെ മകളെക്കുറിച്ച് പറയുമ്പോൾ എത്രമാത്രം വേദനിക്കുന്നോ
അത് പോലെ തന്നെയാണ് നിങ്ങൾ  മോശമായി സംസാരിക്കുന്ന നടിമാരുടെ അമ്മമാർക്ക് തോന്നുന്നതെന്നും
ഷക്കീല പറയുന്നു
