# ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്, വസ്ത്ര ധാരണം സ്വന്തം താല്‍പര്യ: ശാലിന്‍ സോയ

- Link: https://ml.b4blaze.com/film-news/shalin-soya-about-viewers
- Published: 2022-04-05T21:52:25+05:30
- Author: Rahul

മലയാള സിനിമയിലെ യുവ നടിമാരില്‍ ഒട്ടും മാറ്റിനിര്‍ത്താനാവാത്ത നടിയാണ് ശാലിന്‍ സോയ.
നിഷ്‌കളങ്കമായ ചിരിയോടെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടംനേടിയ ശാലിന്‍ തന്റെ
വസ്ത്രധാരണ രീതികൊണ്ട് എന്നും യുവതലമുറയുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

വിഷയത്തില്‍ മുമ്പൊക്കെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും വസ്ത്ര
ധാരണത്തിന്റെ കാര്യത്തില്‍ ആളുകളുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റം സംഭവിച്ചതായി ശാലിന്‍
പറയുന്നു.

ഇപ്പോള്‍ ആളുകളുടെ മനോഭാവത്തിലും കാഴ്ച്ചപ്പാടുകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നു കഴിഞ്ഞു.
അല്ലാതെ മുന്‍പ് ഉണ്ടായിരുന്നത് പോലെ, എന്തു ധരിക്കുന്നു എന്നു നോക്കിയുള്ള വിമര്‍ശനം
ഇപ്പോള്‍ അധികം കാണാറില്ലെന്നും താരം പറയുന്നു.

ആരെയും കണ്ണുമടച്ച് അനുകരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സ്വന്തം താല്‍പര്യങ്ങളാണ്
വസ്ത്രാധാരണത്തില്‍ പിന്തുടരുന്നതെന്നും ശാലിന്‍ വ്യക്തമാക്കി. ചിലരൊക്കെ നന്നായി വസ്ത്രം
ധരിച്ചു കാണുമ്പോള്‍ കൊള്ളാം എന്നു തോന്നാറുണ്ട്. എന്നാല്‍ ആ സ്റ്റൈല്‍ പകര്‍ത്താറില്ല,
ശാലിന്‍ പറഞ്ഞു.
