# താൻ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല’; എന്നിട്ടും എന്താണിങ്ങനെ;ശാലിൻ സോയ

- Link: https://ml.b4blaze.com/film-news/shalin-zoya-about-filim-life
- Published: 2024-01-18T11:21:21+05:30
- Author: Sreekumar

ടെലിവിഷൻ സ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിൽ  കടന്ന താരമാണ്  ശാലിന്‍ സോയ. മലയാളത്തിൽ താൻ
അഭിനയിച്ചെങ്കിലും    ഒരു നായിക എന്ന നിലയില്‍ തനിക്ക് സ്വീകരണ നല്‍കിയത് തമിഴ് സിനിമാ
ലോകമാണെ  ശാലിന്‍ സോയ  പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് 
താരം ഈ കാര്യം വെളിപ്പെടുത്തിയത്,    കണ്ണകി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലെ അഭിനയത്തിന്
പ്രശംസകള്‍ കിട്ടുന്ന സാഹചര്യത്തിലാണ് ശാലിന്റെഈ  അഭിമുഖം . തന്റെ ഒരു അഭിമുഖം കണ്ടിട്ടാണ്
കണ്ണകിയിലേക്ക് അവസരം ലഭിച്ചത്. ഇന്നുവരെ ഒരു മലയാള സിനിമയില്‍ നിന്നും  ഇതുപോലെയൊരു
അവസരം  വന്നിട്ടില്ല എന്നും ശാലിൻ പറയുന്നു . എല്‍സമ്മ എന്ന ആൺകുട്ടി  സിനിമ കണ്ടിട്ടാണ്
തമിഴില്‍ നിന്ന് ആദ്യത്തെ അവസരം വന്നത്. തമിഴില്‍ ഇതുവരെ രണ്ട് സിനിമകള്‍ ചെയ്തുവെന്നും
താരം കൂട്ടിച്ചേർത്തു. മലയളത്തിൽ നിന്നും ഇതുവരെയും അവസരം ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല,
അവഗണനയായിരുന്നു  ശാലിന്‍ സോയ  പറയുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/shalin1.jpg?resize
=632%2C562&ssl=1)

മലയാളത്തില്‍ നിന്ന് താൻ  അകന്നു നിന്നു എന്നൊക്കെയാണ് പലരും പറയുന്നത്. പക്ഷെ അവസരം
വരാതിരുന്നത് കൊണ്ടാണ് എന്ന് തനിക്ക് മാത്രമേ അറിയൂ , അവസരങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ
തനിക്ക്അ ഭിനയിക്കാന്‍ സാധിക്കൂ, .  കണ്ണകി എന്ന സിനിമ കണ്ടിട്ട് തന്റെ  ഒരു സുഹൃത്ത്
സിനിമയെ കുറിച്ചും തന്റെ അഭിനയത്തെക്കുറിച്ചും  ച അതിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുമെല്ലാം
പറഞ്ഞ് ഒരു പോസ്റ്റിട്ടിരുന്നുവെന്നും  അത് കണ്ട് കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍
ജോലി ചെയ്യുന്ന ആള്‍ അദ്ദേഹത്തെ വിളിചു  ‘നിങ്ങള്‍ എന്തിനാണ് ഈ കുട്ടിയെ സപ്പോര്‍ട്ട്
ചെയ്യുന്നത്. ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യില്ല’ എന്നൊക്കെ പറഞ്ഞു, താൻ ഇവിടെ ആരോടും 
ഒരു ദ്രോഹവും ചെയ്തിട്ടില്ല. ശരിക്കും ഞാൻ ഇമോഷണല്‍ ആയിട്ടുള്ള ആളാണ്  . എന്തെങ്കിലും
പ്രശ്‌നം നടക്കുന്നുണ്ട് എന്ന് കണ്ടാല്‍ തന്നെ താൻ  ഓടും. അങ്ങനെയുള്ള തന്നോട് എന്തിനാണ്
ഇങ്ങനെ ചെയ്യുന്നത്, ആര്‍ക്കാണ് ഇത്രയും ശത്രുത എന്നറിയില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/shalin2.jpg?resize
=1200%2C675&ssl=1)

തമിഴില്‍ നിന്ന് നായികയായി അവസരം തന്ന് വിളിച്ചപ്പോള്‍ സന്തോഷമായിരുന്നു,എന്നാൽ  ആ 
വേഷം അവസാനം തന്റെ  കൈയ്യില്‍ നിന്ന് തട്ടിപ്പറിക്കല്ലേ എന്ന പ്രാര്‍ത്ഥനയും ഉണ്ടായിരുന്നുവെന്നും
ശാലിൻ വ്യക്തമാക്കി . മലയാളത്തില്‍ നല്ല അവസരങ്ങള്‍ക്ക് വേണ്ടി തന്നെയാണ് ഇപ്പോൾ  കാത്തിരിയ്ക്കുന്നത്.
സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഏഴെട്ട് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. എഴുതുന്നതും
ഞാന്‍ തന്നെയാണ്. ഒരു ഫീച്ചര്‍ ഫിലിം ചെയ്യണം- ശാലിന്‍ സോയ പറഞ്ഞു. അതേസമയം, ‘കണ്ണകി’
എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.നാല് യുവതികളുടെ
കഥ പറഞ്ഞ ചിത്രത്തില്‍ ഒരു നായികാ കഥാപാത്രത്തെയാണ് ശാലിന്‍ അവതരിപ്പിച്ചത്. ‘സാന്റ
മരിയ’, ‘പോരാട്ടം’, ‘ഷുഗര്‍’, ‘തല’ എന്നീ മലയാള ചിത്രങ്ങളാണ് താരത്തിന്റെ അണിയറയില്‍
ഒരുങ്ങി കൊണ്ടിരിക്കുന്നത്.
