# വിവാഹത്തിന് മുൻപ് അജിത്തിന് ശാലിനിയെ കുറിച്ച് അറിയേണ്ടിയിരുന്നത് അത് മാത്രമായിരുന്നു

- Link: https://ml.b4blaze.com/film-news/shalini-ajith-story
- Published: 2023-10-28T09:16:05+05:30
- Author: Devika

മലയാളത്തിലും തമിഴിലുമായി സജീവമായി നിൽക്കുന്ന സമയത്ത് ആണ്  ശാലിനി അജിത്തുമായി പ്രണയത്തിൽ
ആകുന്നതും വിവാഹം കഴിക്കുന്നതും. അമർകളത്തിൽ നായികയായി അഭിനയിക്കുന്നതിനായി  അജിത്ത്
നേരിട്ട് ശാലിനിയെ ക്ഷണിക്കുകയിരുന്നു. എന്നാൽ ഷൂട്ടിങ് സെറ്റിൽ വെച്ച് ശാലിനി വളരെ
വേഗം അജിത്തിന്റെ ശ്രദ്ധ നേടിയെടുത്തു. ആ സമയത്ത് ട്രെൻഡ് ആയിരുന്ന ഗ്ലാമർ വേഷങ്ങളോട്
ശാലിനി നോ പറയുകയാണ് ചെയ്തിരുന്നത്.മാത്രമല്ല , നായകന്മാരോട് അടുത്ത് ഇടപെഴകിയുള്ള 
രംഗങ്ങളും ശാലിനി ഒഴിവാക്കിയിരുന്നു. അത് കൊണ്ട് താനെ ഒരു ഗോസ്സിപ്പിലും ശാലിനിയുടെ
പേര് വന്നിട്ടില്ല എന്നത് തന്നെയാണ് അജിത്തിനെ ശാലിനിയിലേക്ക് ആകർഷിച്ച കാര്യങ്ങളും.
അച്ഛന്റെ നിർദേശ പ്രകാരമായിരുന്നു ആ കാലത്ത് ശാലിനി സിനിമകൾ തിരഞ്ഞെടുത്തിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Ajith_Kumar_Shalini_anoushka_A-
x915.jpg?resize=1080%2C915&ssl=1)

അമർകളത്തിന്റെ ലൊക്കേഷനിൽ വെച്ച് അജിത്തിനു സംഭവിച്ച അബദ്ധം കാരണം ശാലിനിയുടെ കൈ മുറിഞ്ഞിരുന്നു.
ഇതിൽ അജിത്ത് ഭയങ്കര അസ്വസ്ഥനായിരുന്നു. ശാലിനിയുടെ വിവരം തിരക്കാൻ വേണ്ടി ആ സമയത്ത്
അജിത്ത് സ്ഥിരമായി ശാലിനിയെയും അച്ഛനെയും വിളിച്ചിരുന്നു. അങ്ങനെ ഒരു സംഭാഷണത്തിനിടയിൽ
ആണ് ശാലിനിയോട് അജിത്ത് തന്റെ ഇഷ്ട്ടം പറയുന്നത്. ഈ കാര്യം ശാലിനി തന്റെ അച്ഛനോട് പറഞ്ഞപ്പോൾ
ഇപ്പോൾ മൈൻഡ് ചെയ്യണ്ട എന്നാണു ശാലിനിയോട്  അച്ഛൻ പറഞ്ഞത്. എന്നാൽ അജിത്തിന്റെ അച്ഛൻ
വിവാഹാലോചനയുമായി ശാലിനിയുടെ അച്ഛന്റെ അടുത്ത് വരുകയായിരുന്നു. പത്തിൽ പത്ത് പൊരുത്തമാണ്
ഇവരുടെ ജാതകം നോക്കിയ ജ്യോൽസ്യൻ പറഞ്ഞത് എന്നും അജിത്തിന്റെ പിതാവ് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/shalini.jpg?resize
=478%2C599&ssl=1)

എന്നാൽ അജിത്ത് ശാലിനിയുടെ പിതാവിനോട് ചോദിച്ചത് ഇപ്പോൾ കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ 
കഴിഞ്ഞാൽ ഇനി അഭിനയിക്കുമോ എന്നാണ്. എന്നാൽ അത് തീരുമാനിക്കേണ്ടത് ഞാൻ അല്ലെന്നും ശാലിനി
ആണെന്നും അവളുടെ തീരുമാനങ്ങൾ എന്താണെങ്കിലും അതിനെ താൻ എതിർക്കില്ല എന്നുമാണ് ശാലിനിയുടെ
പിതാവ് പറഞ്ഞത്. എന്നാൽ വിവാഹ ശേഷം അഭിനയിക്കില്ല എന്ന തീരുമാനം ശാലിനി എടുക്കുകയായിരുന്നു.
അത് വരെ ശാലിനി കമ്മിറ്റ് ചെയ്ത പടങ്ങളുടെ സംവിധായകരോട് തന്റെ വിവാഹത്തിന് മുൻപ് തന്നെ
സിനിമകളുടെ ഷൂട്ട് തീർക്കണം എന്നും വിവാഹ ശേഷം താൻ സെറ്റിൽ വരില്ല എന്ന് ശാലിനി പറയുകയും
ആയിരുന്നു.
