# ഇത് ആഘോഷമാക്കാതിരിക്കുന്നത് എങ്ങനെ? നീലവെളിച്ചത്തില്‍ ശാലിനിയെ ചേര്‍ത്തുപിടിച്ച് അജിത്ത്..!!

- Link: https://ml.b4blaze.com/film-news/shalini-and-ajith-23-years-of-togetherness
- Published: 2022-03-22T14:43:36+05:30
- Author: Rahul

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള ദമ്പതികളാണ് അജിത്തും ശാലിനിയും. ആരാധകര്‍ക്ക്
എന്നും പ്രിയപ്പെട്ടതാണ് ഇവരുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും. ഇരുവര്‍ക്കും സോഷ്യല്‍
മീഡിയയില്‍ അക്കൗണ്ട് ഇല്ലാത്തതിനാല്‍ താരജോഡികളുടെ വിശേഷങ്ങള്‍ കുറച്ച് വൈകിയാണ് ആരാധകര്‍
അറിയുന്നത്. അമര്‍ക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
വിവാഹത്തിന് ശേഷം ശാലിനി അഭിനയം ഉപേക്ഷിച്ചു. രണ്ട് കുട്ടികളും ഉണ്ട് ഇവര്‍ക്ക്. ഇപ്പോഴിതാ
അജിത്തിന്റെ കുടുംബത്തില്‍ നിന്ന് വളരെ പ്രധാനപ്പെട്ട ഒരു സന്തോഷ വാര്‍ത്തയാണ് പുറത്ത്
വന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/shalini-and-ajith-
new-300x169.jpg?resize=1163%2C655&ssl=1)

ജീവിതത്തില്‍ ഒന്നായതിന്റെ 23 വര്‍ഷങ്ങള്‍ ഇരുവരും പിന്നിടുന്നതിന്റെ വിശേഷങ്ങളാണ് 
പുറത്ത് വരുന്നത്. ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലിയാണ് ഇത് സംബന്ധിച്ച വിവരം
പുറത്ത് വിട്ടത്. നിലവെളിച്ചത്തില്‍ ശാലിനിയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന അജിത്തിനെയാണ്
ചിത്രത്തില്‍ കാണാനാവുക. ’23 വര്‍ഷത്തെ ഒത്തുചേരല്‍’ എന്നാണ് ചിത്രത്തിനൊപ്പം ശ്യാമിലി
പങ്കുവെച്ച കുറിപ്പ്. അജിത്തിന്റെയും ശാലിനിയുടെയും പ്രണയനാളുകള്‍ മുതലുള്ള ഓര്‍മകളാണ്
ശ്യാമിലി പങ്കുവെക്കുന്നത്.

[https://www.instagram.com/p/CbX5yEcvJBQ/?utm_source=ig_web_copy_link](https://www.instagram.com/p/CbX5yEcvJBQ/?utm_source=ig_web_copy_link)

ശ്യാമിലി പങ്കുവെച്ച ഈ പോസ്റ്റിന് അടിയില്‍ നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച്
എത്തുന്നത്. അതേസമയം, അജിത്തിന്റെ വാലിമൈ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പുതിയ
സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

 
