# ‘പിണക്കം മറന്ന് വല്ല്യച്ഛന്‍ മിണ്ടിയേ… സന്തോഷം പങ്കുവച്ച് ശാലനി നായര്‍

- Link: https://ml.b4blaze.com/film-news/shalini-nair-about-valyachan
- Published: 2022-08-18T16:33:47+05:30
- Author: Anu

ഇത്തവണ മലയാളം ബിഗ്ബോസ് സീസണ്‍ 4 മത്സരാര്‍ഥിയായെത്തിയ താരമായിരുന്നു ശാലിനി നായര്‍.
വളരെ സാധാരണക്കാരിയില്‍ നിന്നാണ് സെലിബ്രിറ്റി ലെവലിലേക്ക് ശാലിനി മാറിയത്. തന്റെ ജീവിത
കഥയെല്ലാം ശാലിനി ബിഗ് ബോസ് വീട്ടില്‍ പങ്കുവച്ചിരുന്നു.

ചെറുപ്രായത്തില്‍ വിവാഹിതയായതും പിന്നീട് വിവാഹമോചനവും സിംഗിള്‍ പേരന്റിങ്ങിനെ കുറിച്ചും
ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയതെല്ലാം ശാലിനി വീട്ടില്‍ വച്ച് പറഞ്ഞിരുന്നു.
  ഷോയില്‍
നിന്നും പുറത്തായ ശേഷം താരം ഫ്ലവേഴ്സ് ഒരു കോടിയില്‍ പങ്കെടുത്തിരുന്നു. തന്റെ ആരും
അറിയാത്ത കഥകളും ശാലിനി പങ്കുവച്ചിരുന്നു. തന്റെ വല്യച്ഛന്‍ തന്നോടും കുടുംബത്തോടും
പിണക്കത്തിലായ കഥയും താരം അവതരിപ്പിച്ചിരുന്നു.

വിവാഹമോചനത്തിന് ശേഷം തങ്ങളുടെ വീട്ടില്‍ അവസാനമായി വല്യച്ഛന്‍ വന്നിരുന്നു. അന്ന് 
താന്‍ പുറത്തിറങ്ങാന്‍ പേടിച്ച് അകത്ത് എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു. അമ്മയോട്
ചോദിച്ചപ്പോള്‍ പുറത്ത് എവിടെയാ പോയതാണെന്നും പറഞ്ഞു. എന്നാല്‍ മുറ്റത്ത് വന്നു വിളിച്ചിട്ടും
താന്‍ പുറത്തേക്ക് വരാത്തതില്‍ വല്യച്ഛന് പരിഭവമായെന്നും ശാലിനി പറഞ്ഞിരുന്നു.
  അതിനുശേഷം
തന്നോടും കുടുംബത്തോടും വല്യച്ഛന്‍ മിണ്ടിയിട്ടില്ലെന്ന് ശാലിനി പറഞ്ഞിരുന്നു. ചാനലില്‍
ഇത് പറഞ്ഞപ്പോള്‍ ഒരുപക്ഷേ ഈ വീഡിയോ കണ്ടു വല്യച്ഛന്‍ മനസ്സിലാക്കി മിണ്ടിയേക്കുമെന്നും
ശാലിനി പറഞ്ഞിരുന്നു. അങ്ങനെ കാത്തിരുന്ന സന്തോഷദിനം എത്തിയെന്നാണ് ശാലിനി പറയുന്നത്.

ഇപ്പോള്‍ ഏറെ നാളുകള്‍ക്കു ശേഷം വല്യച്ഛന്‍ മിണ്ടിയ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.‘
വല്ല്യച്ഛന്‍ മിണ്ടിയേ… കുറേ നാളായിട്ടുള്ള വിഷമം ആയിരുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി 
ഷോ കഴിഞ്ഞതിന് ശേഷം വല്ല്യച്ഛനെ കണ്ടു. പഴയ സ്‌നേഹവും വാത്സ്യവും ഒട്ടും കുറയാതെ വല്ല്യച്ഛന്‍
എന്നോട് മിണ്ടീട്ടാ. ഞാന്‍ ഭയങ്കര സന്തോഷവതിയാണ്’ എന്ന് ശാലിനി വല്ല്യച്ഛന് ഒപ്പമുള്ള
വീഡിയോ ശാലിനി പങ്കുവച്ച് കുറിച്ചു.
