# തൊഴിലുറപ്പ് ജോലിയില്‍ ബിഗ് ബോസ് താരം ശാലിനി നായര്‍

- Link: https://ml.b4blaze.com/film-news/shalini-nair-at-job-assure-programme
- Published: 2022-09-29T16:53:48+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശാലിനി നായര്‍. അവതാരകയായിരുന്നു
ശാലിനിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു ഷോ. ഷോയ്ക്ക് ശേഷം താരം മോഡലിംഗും ഫോട്ടോഷൂട്ടുമെല്ലാമായി
സജീവമാണ്. ഷോയില്‍ താരത്തിന് അധികം മുന്നോട്ടുപോകാനായില്ല. പെട്ടെന്ന് പുറത്തു പോകേണ്ട
ആളല്ല ശാലിനി എന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

ഇപ്പോള്‍ താരം പോസ്റ്റ് ചെയ്യ്തിരുന്ന വീഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തൊഴിലുറപ്പ്
ജോലിക്കാര്‍ക്ക് ഒപ്പം പണിയെടുക്കുന്ന ശാലിനിയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്താണ് താരം തൊഴിലുറപ്പ് ജോലിയില്‍ കൂടിയത്. തൊഴിലുറപ്പ്
പണിക്കാര്‍ക്കൊപ്പം തൂമ്പയും എടുത്ത് മണ്ണില്‍ കിളച്ചും തമാശകള്‍ പറഞ്ഞു വിശ്രമവേളയില്‍
പാട്ട് പാടിയും കളിക്കുകയും ചെയ്യുന്നുണ്ട് താരം. പണിയെല്ലാം കഴിഞ്ഞ് അവസാനം അവരോട്
യാത്ര ചോദിച്ച് വളരെ സന്തോഷത്തോടെ താരം യാത്രപറഞ്ഞു.  വളരെ സാധാരണക്കാരിയായ നാട്ടിന്‍പുറത്തുകാരിയായിട്ടും
ബിഗ് ബോസ് മത്സരാര്‍ത്ഥിയായ താരമാണ് ശാലിനി. യാതൊരു താര ജാഡയും ഇല്ലാത്തയാളാണ് ശാലിനി.
ഇപ്പോഴത്തെ വീഡിയോയും താരത്തിന്റെ ലാളിത്യമാണ് കാണിക്കുന്നത്.
