# വിവാഹശേഷം പുതിയ സന്തോഷം പങ്കുവച്ച് ശാലിനി നായര്‍!!

- Link: https://ml.b4blaze.com/film-news/shalini-nair-new-post-viral
- Published: 2024-01-22T17:56:22+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ ശ്രദ്ധേയയായ താരമാണ് ശാലിനി നായര്‍. ആങ്കറിംഗും മോഡലിംഗിലൂടെയുമാണ്
ശാലിനി ആരാധകരെ സ്വന്തമാക്കിയത്. തന്റെ ജീവിത കഥ ശാലിനി ഷോയില്‍ വെളിപ്പെടുത്തിയിരുന്നു.
സിംഗിള്‍ മദറായിരുന്ന ശാലിനി അടുത്തിടെയാണ് രണ്ടാമത് വിവാഹിതയായത്. ബിഗ് ബോസ് ഷോയിലൂടെ
ശ്രദ്ധേയയായ ശാലിനിയ്ക്ക് പിന്നാലെ നിരവധി അവസരങ്ങളും തേടി എത്തിയിരുന്നു.

വിവാഹിതയായ സന്തോഷം ശാലിനി തന്നെയാണ് പങ്കുവച്ചത്. വിവാഹ ചിത്രവും താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ രണ്ടാം വിവാഹ ശേഷമുള്ള അനുഭവമാണ് ശാലിനി പങ്കിടുന്നത്. വിവാഹശേഷമുള്ള പുതിയ
സന്തോഷമാണ് ശാലിനി പങ്കിടുന്നത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കിട്ട കുറിപ്പ് വൈറലായിരിക്കുകയാണ്.
‘
Working after marriage was a real bliss! Thank God Thank you dear hubby… ‘ശാലിനി,,
ഇനി വര്‍ക്ക് ചെയ്യുവാന്‍ താല്പര്യമുണ്ടോ? കൊച്ചിയില്‍ രണ്ട് പ്രോഗ്രാമുകള്‍ ചാര്‍ട്ട്
ചെയ്യുന്നുണ്ടായിരുന്നു’,അപ്രതീക്ഷിതമായാണ് കൈരളി ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍
അമൃത മാമിന്റെ കോള്‍ വന്നത്,, ‘യെസ് ma’am, ഞാന്‍ ഓണ്‍ ആണ് ‘എന്ന് മറുപടി പറഞ്ഞു. അങ്ങിനെ‘
വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ കൈരളി
ടിവി ക്ക് വേണ്ടി ഡയറക്ടര്‍ കമല്‍ സര്‍ നെ ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം കിട്ടി.

Thank you dear Amritha ma’am.. വിവാഹശേഷവും ജോലി ചെയ്യണമെന്നത് എന്റെ ആഗ്രഹവും ആവശ്യവും
ആയിരുന്നു..ദൈവാനുഗ്രഹം കൊണ്ട് അത് സാധിച്ചു. വിമര്‍ശനങ്ങളാണ് പ്രതീക്ഷിച്ചതെങ്കിലും
വിപരീതമായി നൂറു കണക്കിന് ആശംസകള്‍ വിവാഹ വാര്‍ത്തയറിഞ് കിട്ടി. കഴിയുന്നതും എല്ലാവര്‍ക്കും
മറുപടി കൊടുക്കുവാന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയ പേഴ്‌സണ്‍ അല്ല എങ്കിലും എന്റെ
സ്വപ്നത്തെ ആഴത്തില്‍ മനസ്സിലാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
  After marriage
ആദ്യം ചെയ്ത പ്രോഗ്രാം യുണൈറ്റഡ് ക്ലബ് മംഗലശ്ശേരിക്ക് വേണ്ടി അങ്കമാലിയില്‍ കൊച്ചിന്‍
കലാഭവന്‍ അവതരിപ്പിച്ച ജാസ്സി ഗിഫ്റ്റ് മ്യൂസിക്കല്‍ ഷോ ആയിരുന്നു. Thank you Rahuletta@
rahulrajarathnam ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്‌നേഹവും വാത്സല്ല്യവും പങ്കുവെച്ചുകൊണ്ട്
ഹസ്ബന്റിന്റെ കുടുംബവും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ഉണ്ണിയേട്ടനും
ഏട്ടത്തിയമ്മയും മകളും അമ്മയും അടങ്ങുന്നതാണ് എന്റെ പുതിയ കുടുംബം.

ബിഗ്ഗ്ബോസ്സ് ഷോയുടെ താര മൂല്യമോ പകിട്ടോ കണ്ട് വന്ന ആലോചനയായിരുന്നില്ല. ‘എന്നെങ്കിലും
നീ രക്ഷപെടും’ എന്ന വാക്കുകളില്‍ ആത്മവിശ്വാസം തന്നിരുന്നയാളാണ് എന്റെ ഭര്‍ത്താവ്. 
എനിക്കൊപ്പം എന്റെ കുടുംബത്തെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരാളുടെ കൂടെയാവണം ജീവിതം എന്ന
ഒരൊറ്റ ഡിമാന്‍ഡ് മാത്രമേ എനിക്ക് മുന്നോട്ട് വെക്കുവാനുണ്ടായിരുന്നുള്ളൂ; ബാക്കി ഭാഗം
റോളിങ്ങ് ആണ്… എന്നാണ് ശാലിനി ഭര്‍ത്താവ് ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

ചെറിയ പ്രായത്തിലായിരുന്നു ശാലിനിയുടെ ആദ്യ വിവാഹം. പെട്ടെന്ന് തന്നെ കുട്ടിയുമായി.
മാനസികമായ പൊരുത്തക്കേടുകളെ തുടര്‍ന്ന് ബന്ധം പിരിഞ്ഞു. മകനാണ് ശാലിനിയ്ക്കുള്ളത്.
