# വിക്രം കാണാന്‍ ശാലിനി എത്തിയത് മകള്‍ അനൗഷ്‌കയ്‌ക്കൊപ്പം- വീഡിയോ

- Link: https://ml.b4blaze.com/film-news/shalini-watch-vikram-movie-with-her-daughter
- Published: 2022-06-04T16:20:53+05:30
- Author: Gargi

കമല്‍ഹാസന്‍, ഫഹദ്, വിജയ് സേതുപതി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വിക്രം
കാണാന്‍ ശാലിനി എത്തി. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി സത്യം തിയറ്ററില്‍ വിക്രം
ടീം ഒരുക്കിയ സ്‌പെഷ്യല്‍ ഷോയില്‍ എത്തിയതായിരുന്നു ശാലിനി. കമല്‍ഹാസന്റെ വലിയ ആരാധിക
കൂടിയായ ശാലിനിയ്ക്ക് ചിത്രം ആദ്യദിവസം തന്നെ കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-1.jpg?resize
=1280%2C720&ssl=1)

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആദ്യ ദിനം നേടിയത് 34 കോടി രൂപ. കേരളത്തില്‍ 
നിന്നും മാത്രം ചിത്രം 5 കോടിയിലേറെയാണ് നേടിയത്. കേരളം തമിഴ്‌നാട് കൂടാതെ അമേരിക്കയിലും
ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

റിലീസിന് മുന്‍പേ സാറ്റ്ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ചിത്രം
നേടിയത്. ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കാന്‍ കടുത്ത മത്സരമുണ്ടായിരുന്നുവെന്നാണ്
റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്.

ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു മികച്ച ത്രില്ലര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
ലോകേഷ് കനകരാജിന്റെ കാര്‍ത്തി നായകനായ കൈതി എന്ന ചിത്രം നല്‍കിയ അതേ ആവേശം വിക്രം നല്‍കുന്നുവെന്ന്
പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സൂര്യ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍.
