# മോർഫിങിൽ കൂടി എന്താണ് ചെയ്യാൻ കഴിയാത്തത്, ശാലു മേനോൻ

- Link: https://ml.b4blaze.com/film-news/shalu-menon-about-video-2
- Published: 2023-11-05T10:12:51+05:30
- Author: Devika

ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ട താരമാണ് ശാലു മേനോൻ. നടിയും നർത്തകിയും ഒക്കെ
ആണെങ്കിൽ തന്നെയും ഒരു സമയത്ത് വലിയ തോതിൽ ഉള്ള വിമര്ശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു.
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ജയിലിലും കഴിയേണ്ടി വന്നിട്ടുണ്ട് ശാലു മേനോന്. ഇപ്പോൾ
ജയിലിൽ കിടന്ന സമയത്തെ കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധിയെ 
കുറിച്ചും തുറന്നു പറയുകയാണ് ശാലു മേനോൻ ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ , ഒരു
തെറ്റും ചെയ്യാതെയാണ് ഞാൻ ജയിലിൽ കിടന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ജയിലിൽ കിടക്കേണ്ടി
വരുമെന്ന് എന്റെ ജാതകത്തിൽ ഉണ്ടായിരുന്നു. നമ്മൾ തെറ്റ് ചെയ്താലും ഇല്ലെങ്കിലും ജയിലിൽ
കിടക്കേണ്ടി വരുമെന്നും ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/shalu-menon1-1.jpg?
resize=1080%2C1350&ssl=1)

എന്റെ കാര്യത്തിൽ അത് അത് പോലെ തന്നെ സംഭവിച്ചു. ശരിക്കും വല്ലാത്ത ഒരു അവസ്ഥയിൽ കൂടിയാണ്
ആ സമയത്ത് കടന്ന് പോയത്. മാനസികമായി ഒരുപാട് സംഘര്ഷങ്ങള് നേരിടേണ്ടി വന്നു. ഞാൻ തെറ്റ്
ചെയ്തിട്ടില്ല എന്നത് തന്നെയാണ് അതിന്റെ കാരണവും. അതിൽ നിന്നൊക്കെ ഞാൻ എങ്ങനൊക്കെയോ
ആണ് മോചിതയായത്. അത് പോലെ തന്നെ എന്റേത് എന്ന പേരിൽ ചില വിഡിയോകളും ചിത്രങ്ങളും എല്ലാം
പ്രചരിച്ചിരുന്നു. മോർഫിങിൽ കൂടി എന്താണ് ഇന്നത്തെ കാലത്ത് ചെയ്യാൻ കഴിയാത്തത്. ഞാൻ
ആ ഒരു സെൻസിൽ മാത്രമേ അതൊക്കെ എടുത്തുള്ളൂ. കാരണം അത് ഞാൻ ആണോ അല്ലിയോ എന്ന് എനിക്ക്
അറിയാമല്ലോ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/shalu-menon3-1.jpg?
resize=1080%2C1350&ssl=1)

ഇങ്ങനെ മോർഫിങിൽ കൂടിയും എഡിറ്റിങ്ങിൽ കൂടിയും വീഡിയോ ഇരിക്കുന്നവരുടെ വരുമാനമാർഗം 
ആയിരിക്കും അത്. അവരുടെ തൊഴിൽ അതായിരിക്കും. എന്റേത് എന്ന പേരിൽ പ്രചരിച്ച വിഡിയോകളും
ചിത്രങ്ങളും ഒക്കെ ഞാനും കണ്ടിരുന്നു. എന്നാൽ അതിന്റെ പുറകെ പോകാൻ ഒന്നും താൻ ഒരുക്കമായിരുന്നില്ല.
ഇങ്ങനെ ഉള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും ഒന്നും ജീവിതത്തിൽ ഞാൻ ഒരു പ്രാധാന്യവും 
കൊടുത്തിട്ടില്ല. അത് കൊണ്ടാണ് അതിന്റെ പിറകെ പോകാത്തത്. ഞാൻ ആരാണെന്ന് എന്നെ അറിയാവുന്നവർക്ക്
അറിയാം. അത് കൊണ്ട് തന്നെ എല്ലാവരെയും എന്റെ നിരപരാധിത്വം തെളിയിക്കേണ്ട കാര്യമില്ലല്ലോ
എന്നുമാണ് ശാലു മേനോൻ പറയുന്നത്.
