# ഈ കാലത്ത് മോർഫ് ചെയ്തു ഫോട്ടോ പ്രചരിപ്പിക്കാനാണോ പ്രയാസം, ശാലു മേനോൻ

- Link: https://ml.b4blaze.com/film-news/shalu-menon-about-video
- Published: 2023-09-15T11:58:34+05:30
- Author: Devika

ഒരു കാലത്ത് അഭിനയത്തിൽ വളരെ സജീവമായി നിന്ന താരമാണ് ശാലു മേനോൻ. അഭിനയത്തേക്കാൾ നൃത്തത്തെ
ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ  പ്രവൃത്തിച്ച്
വരുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും
ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. സിനിമയിൽ നിന്നും മറ്റും മാറിനിന്ന
ശാലു ഇടവേളയ്ക്കു ശേഷമായിരുന്നു സജീ നായരെ വിവാഹം കഴിക്കുന്നത്. ശാലു മേനോൻ നൃത്തത്തിലും
അഭിനയത്തിലും കുറച്ച് നാളുകൾ ഇടവേള എടുത്ത് എങ്കിലും വീണ്ടും പഴയത് പോലെ തന്നെ സജീവമായിരിക്കുകയാണ്
ഇപ്പോൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/shalu-menon3-1.jpg?
resize=1080%2C1350&ssl=1)

ഇപ്പോഴിതാ തന്റെ ജീവിതത്തെ  കുറിച്ചും ഒരു സമയത്ത് തന്റെ പേരിൽ പ്രചരിച്ച അശ്‌ളീല വീഡിയോയെ
കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിൽ
പല കാര്യങ്ങളും നേരുത്തെ എഴുതി വെച്ചത് പോലെയാണ് സംഭവിച്ചത്. ഞാൻ ജയിലിൽ കിടക്കുമെന്നു
എന്റെ ജാതകത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അത് പോലെ തന്നെയാണ് സംഭവിച്ചത്. എന്നാൽ എന്റെ
ജീവിതം എന്താണെന്നും ഞാൻ ആരാണെന്നും എനിക്ക് നന്നായി തന്നെ അറിയാം. അത് കൊണ്ട് തന്നെ
തനിക്കെതിരെ പല വിമർശനങ്ങളും ഉണ്ടായപ്പോൾ ഞാൻ അതിനോട് ഒന്നും പ്രതികരിച്ചിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/shalu-menon1-1.jpg?
resize=1080%2C1350&ssl=1)

എന്റേത് എന്ന പേരിൽ അശ്‌ളീല വിഡിയോകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് മോർഫ് ചെയ്തത് ആണെന്ന്
കാണുമ്പോൾ തന്നെ അറിയാൻ പറ്റും. ആ വീഡിയോ ഞാനും കണ്ടിരുന്നു. എന്നാൽ ഞാൻ അതിന്റെ പുറകെ
പോയില്ല. കാരണം അത് ഞാൻ അല്ല എന്ന് എനിക്ക് അറിയാം. ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നത്
ചിലരുടെ ജോലി ആണ്. അവർ അത് ചെയ്യട്ടെ എന്നാണ് ഞാൻ പറയുന്നത്. നമ്മൾ ആരാണെന്നും എന്താണെന്നും
നമുക്ക് ബോധ്യമുള്ളിടത്തോളം കാലം ഒന്നിനെയും ഭയക്കേണ്ട കാര്യമില്ല എന്നുമാണ് ശാലു മേനോൻ
പറയുന്നത്. ഇപ്പോൾ കാണുമ്പോഴും പലരും ഹോട്ട് എന്നും ക്ലിപ്പ് എന്നുമൊക്കെ ഞാൻ കേൾക്കെ
പറയാറുണ്ട്.
