# ‘പണിഞ്ഞാൽ ദൈവം അതുപോലെ തിരിച്ച് പണി കൊടുക്കും’  ; റോബിനെ ബിഗ്‌ബോസിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ച് ശാലു പേയാട്

- Link: https://ml.b4blaze.com/film-news/shalu-peyad-about-robin-radhakrishnan
- Published: 2023-05-19T12:00:44+05:30
- Author: Ajay

ബിഗ് ബോസ് മലയാളം സീസൺ 5ൽ അതിഥിയായി എത്തിയതായിരുന്നു സീസൺ 4 മത്സരാർഥി റോബിൻ രാധാകൃഷ്ണൻ.
റോബിൻ ഷോയിൽ നിന്ന് പുറത്തായത് വലിയ വാർത്തയായിരുന്നു. സംയമനം വിട്ട് പെരുമാറിയതിനാണ്
പൊടുന്നനെ ബിഗ് ബോസിന്റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്‌ക് ആയ ഹോട്ടൽ ടാസ്‌കിൽ
ഓരോ മത്സരാർഥിയും തങ്ങൾക്ക് ലഭിച്ച പോയിൻറുകൾ എത്രയെന്ന് ഹാളിൽവച്ച് പറയുന്നതിനിടെ 
അഖിൽ മാരാർക്കും ജുനൈസിനുമിടയിൽ തർക്കം ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/robin.jpg?resize
=1200%2C628&ssl=1)

ഇതിനിടെ അഖിൽ തോൾ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന്
ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ റോബിൻ രാധാകൃഷ്ണൻ പ്രതികരിച്ചതിനാണ്
പുറത്താക്കൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/robin3.jpg?resize
=1280%2C720&ssl=1)

റോബിൻറെ രണ്ടാം ബിഗ്‌ബോസ് പുറത്താകലിനെ ആഘോഷിക്കുന്ന ഒരു വിഭാഗം ഉണ്ട് സോഷ്യൽ മീഡിയയിൽ.
അതിൽ ഏറ്റവും വലിയ ആഘോഷമാണ് സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് നടത്തിയത്. റോബിൻ പുറത്തായ
ദിവസം ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പം ഇട്ടില്ലെങ്കിൽ എപ്പോഴിടാനാണ് എന്നാണ് ശാലു 
പോസ്റ്റ് ചെയ്ത വീഡിയോയിൽ ചോദിക്കുന്നത്.ബിഗ്‌ബോസിൽ നിന്നും റോബിനെ പുറത്താക്കിയെന്ന്
പ്രഖ്യാപിക്കുന്ന വീഡിയോയാണ് ശാലു ആദ്യം പോസ്റ്റ് ചെയ്തത്. പിന്നാലെ സെൽഫി വീഡിയോ പോസ്റ്റ്
ചെയ്തിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/robin-3.jpg?resize
=1280%2C720&ssl=1)

എനിക്ക് നല്ല ജോലിത്തിരക്കാണ്. പക്ഷെ ഇന്നത്തെ ദിവസം സ്റ്റോറി ഇടാൻ പറ്റിയില്ലെങ്കിൽ
പിന്നെ ജീവിതത്തിൽ ഇതുപോലൊന്ന് ഇടാൻ പറ്റിയെന്ന് വരില്ലെന്നും ഇത് ദൈവമായിട്ട് കൊണ്ട്
തന്നതാണ്. ഇതാണ് പറയുന്നത് അവനവൻ ചെയ്യുന്ന ഉഡായിപ്പുകളൊക്കെ അവനവന് തന്നെ വന്നു ചേരുമെന്ന്.
സത്യമായിട്ടും ഞാൻ മനസാവാചാ അറിയാത്തൊരു കാര്യത്തിനാണ് എന്നെക്കൊണ്ട് അവൻ മാപ്പ് പറയിപ്പിച്ചത്.
എല്ലാം കള്ളത്തരങ്ങളായിരുന്നു. രണ്ടു പേരും കൂടെ നാടകം കളിക്കുകയായിരുന്നു ഇപ്പം അതിന്റെ
സത്യാവസ്ഥ എല്ലാവർക്കും അറിയാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/arob.jpg?resize=
1280%2C720&ssl=1)

പക്ഷെ ഇപ്പോഴും വിശ്വസിക്കാത്തവരുണ്ട്. എനിക്ക് ഭയങ്കര സന്തോഷമായി. ദൈവം എന്ന് പറയുന്നത്
ആരുടേയും കുടുംബസ്വത്തൗന്നുമല്ല ദൈവം ഇങ്ങനെയാണ്. ദൈവത്തിന് അറിയാം. പണിഞ്ഞാൽ ദൈവം 
അതുപോലെ തിരിച്ച് പണി കൊടുക്കും. യെട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടന് ദൈവം കൊടുക്കും എന്ന്
പറയുന്നത് പോലെ. എന്തായാലും ഞാൻ ഇന്ന് വളരെ ഹാപ്പിയാണ്. ഇമ്മാതിരി വേട്ടാവളിയന്മാരുടെ
അടുത്ത് എനിക്ക് റിവഞ്ചുമില്ല ഒരു കോപ്പുമില്ലെന്നാണ് ശാലു പേയാട്വീഡിയോയിൽ പറയുന്നുത്‌
