# ഷെയിം ഓണ്‍ യു, തസ്‌കരന്‍ മണിയന്‍പിള്ളയുടെ അഭിമുഖത്തിനെതിരെ പാര്‍വതി തിരുവോത്ത്

- Link: https://ml.b4blaze.com/film-news/shame-on-you-thaskaran-maniyanpilla-interview
- Published: 2021-10-18T08:32:52+05:30
- Author: Rahul

തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ എന്ന കൃതിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് മണിയന്‍പിള്ള.
മോഷണം നടത്തിയിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്ക് വച്ചാണ് മണിയന്‍പിള്ള രംഗത്തെത്തിയത്.
ഇപ്പോഴിതാ, മോഷണത്തിനിടയില്‍ ഒരു 22 വയസുള്ള പെണ്‍കുട്ടിയെ കഴുത്തില്‍ കത്തി വച്ച് 
പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മണിയന്‍പിള്ള ഇപ്പോള്‍. ഒരു ചാനലില്‍
പബ്ലിഷ് ചെയ്ത അഭിമുഖത്തിനിടെയാണ് മണിയന്‍പിള്ളയുടെ തുറന്ന് പറച്ചില്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/parvathy-thiruvoth-
taskaran-1.jpg?resize=960%2C540&ssl=1)

അഭിമുഖം വൈറലായതോടെ ചാനലിനും അഭിമുഖത്തിനുമെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. വീഡിയോയിലെ
ഉള്ളടക്കം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അഭിമുഖം പ്രസിദ്ധീകരിച്ച ചാനലിനോട് ഷെയിം 
ഓണ്‍ യു എന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പാര്‍വതി തിരുവോത്ത് കുറിച്ചു. ഒരു പെണ്ണിനെ
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെ പുകഴ്ത്തുകയാണെന്നും റേപ്പിനെ ലാഘവത്തോടെ
സമീപിച്ച ചാനലിനെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. അഭിമുഖത്തില്‍ ഇത്തരം
വെളിപ്പെടുത്തല്‍ നടത്തിയതോടെ മണിയന്‍പിള്ളയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വനിതാ
കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

 
