# അങ്ങനെയുള്ളവർക്കാണ് സിനിമയിൽ അവസരങ്ങൾ കുറയുന്നത്!

- Link: https://ml.b4blaze.com/film-news/shamna-about-malayala-cinema
- Published: 2021-05-25T10:31:40+05:30
- Author: Rahul

മഞ്ജു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ്
ഷംന കാസിം. ശേഷം കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും താരം പതുക്കെ മലയാള
സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. എന്നാൽ നടിയും നർത്തകിയും കൂടി ആയിരുന്ന
താരം നൃത്തത്തിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുക്കാൻ താരത്തിന്
അവസരം ലഭിച്ചിരുന്നു. പതുക്കെ പതുക്കെ താരം മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.
എന്നാൽ മലയാള സിനിമയിൽ അധികം ശോഭിക്കാൻ കഴിഞ്ഞില്ല എങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ നിരവധി
അവസരങ്ങൾ ആണ് താരത്തിനെ കാത്തിരുന്നത്. നിരവധി ചിത്രങ്ങളിൽ ആണ് ഷംന പ്രധാന വേഷങ്ങളിൽ
അഭിനയിച്ചത്. തമിഴിലും തെലുങ്കിലും എല്ലാം പൂർണ്ണ എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്
തന്നെ.

![Shamna Kasim Photoshoot 8](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/10/Shamna-Kasim-Photoshoot-8.jpg?resize=696%2C870&ssl=1)

Shamna Kasim Photoshoot 8

കുറച്ച് നാളുകൾക്ക് മുൻപ് ഷംന നൽകിയ ഒരു അഭിമുഖത്തിൽ തനിക് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിന്
പിന്നിലെ കാരണം പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
അവസരം കുറഞ്ഞതിന് പിന്നിലെ കാരണം എന്താകുമെന്നുള്ള അവതാരകന്റെ ചോദ്യത്തിന് ആണ് ഷംന 
മറുപടി പറയുന്നത്. മലയാള സിനിമയിൽ എനിക്ക് അവസരം കുറയുന്നത് എന്ത് കാരണം കൊണ്ടാണെന്നു
ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് ഒരു കാലത്. അത് ഓർത്ത് സങ്കടപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാൽ സ്റ്റേജ് ഷോകൾ കൊണ്ട് നടക്കുന്നവർക്ക് സിനിമയിൽ പൊതുവെ അവസരങ്ങൾ കുറയാറുണ്ടെന്നു
എനിക്ക് പിന്നീടാണ് മനസ്സിലായത്.

![Shamna Kasim Photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
07/Shamna-Kasim-Photos.jpg?resize=696%2C870&ssl=1)

Shamna Kasim Photos

താരത്തിന്റെ കഴുവുകളെ മലയാളം സിനിമ പ്രയോജനപ്പെടുത്തിയതിനേക്കാൾ ഏറെ തമിഴ് സിനിമ ആകും
പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുക. നിരവധി നല്ല കഥാപാത്രങ്ങളെയാണ് തമിഴിൽ അവതരിപ്പിക്കാൻ
ഷംനയ്ക്ക് അവസരം ലഭിച്ചത്. അഭിനേത്രിയെ കൂടാതെ താൻ നല്ല ഒരു നർത്തകി കൂടിയാണെന്ന് ഷംന
നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാൾ ഏറെ ഷംന ശോഭിക്കുന്ന രംഗവും
നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

 

 

 

 

 

 

 
