# പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍വെച്ച് ഷംന അത് വെളിപ്പെടുത്തി! ഞാനും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്

- Link: https://ml.b4blaze.com/film-news/shamna-kasim-about-cyber-attack
- Published: 2021-11-17T12:36:38+05:30
- Author: Rahul

നൃത്ത മികവിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന യുവ നായികയാണ് ഷംന കാസിം. ഇതിനോടകം തന്നെ
താരം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല ഇതര ഭാഷകളിലെയും
മുന്‍ നിര നായികമാരില്‍ ഒരാളാണ് ഷംന കാസിം. എന്നാലിപ്പോള്‍ മലയാള സിനിമയില്‍ ഒട്ടും
സജീവമല്ല ഷംന. മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് അല്ല താന്‍ എന്നും അവസരങ്ങള്‍
വരാത്തത്‌കൊണ്ടാണെന്നും നടി വെളിപ്പെടുത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/unnamed-2-240x300.
jpg?resize=696%2C870&ssl=1)

അവസരങ്ങള്‍ കൈവിട്ടു പോകുന്നതിന് പിന്നിലെ കാര്യം എന്താണെന്ന് വ്യക്തമല്ലെന്നും ഷംന
തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ പുതിയ കന്നട സിനിമയുടെ റിലീസിനായി കട്ടവെയ്റ്റിംഗിലാണ്
ഷംന കാസിം. സൈബര്‍ ക്രൈമിന്റെ കഥ പറയുന്ന 100 എന്ന കന്നട ചിത്രം തനിക്ക് എന്ത്‌കൊണ്ട്
ഇത്ര സ്‌പെഷ്യല്‍ ആയി എന്ന് വെളിപ്പെടുത്തുകയാണ് താരം. അതിന് നടി പറഞ്ഞ കാരണങ്ങളാണ്
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Shamna-Kasim-Poorna-
wiki-age-family-biography-movies-300x233.jpg?resize=696%2C541&ssl=1)

ഷംനയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. സൈബര്‍ ക്രൈമിന്റെ തീവ്രത എത്രത്തോളമാണെന്ന് 
തനിയ്ക്ക് അടുത്തറിയാം. സൈബര്‍ ക്രൈമിനെ കുറിച്ച് പറയുന്നത് കൊണ്ടാണ് എനിയ്ക്ക് ഈ സിനിമ
അല്പം സ്‌പെഷ്യല്‍ ആയി തോന്നിയത് അത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഞാനും ഇരയായിട്ടുണ്ട്.
എന്റെ പേഴ്‌സണല്‍ മൊബൈല്‍ നമ്പര്‍ എവിടെ നിന്നാണ് ചിലര്‍ക്ക് കിട്ടിയത് എന്നറിയില്ല.
അവര്‍ എനിക്ക് സന്ദേശങ്ങള്‍ അയക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/shamnakasim-1592994951-
300x174.jpg?resize=696%2C404&ssl=1)

പലപ്പോഴും സൈബര്‍ ക്രൈമിന് ഇരയാകുന്നത് പെണ്‍കുട്ടികളാണ്- ഷംന പറയുന്നു. ചിത്രത്തിന്റെ
പ്രമോഷന്‍ പരിപാടിയിലായിരുന്നു ഷംനയുടെ വെളിപ്പെടുത്തല്‍. താന്‍ കടന്നുപോയ ഒരു സാഹചര്യം
സിനിമ ആകുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ മറുത്തൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്നും ഷംന
പറയുന്നു.

 
