# എപ്പോളും സ്റ്റേജിൽ കാണുന്നുകൊണ്ടു സിനിമയിൽ അവസരം തരാതിരുന്നിട്ടുണ്ട്! ആ ഒരു കാര്യത്തിൽ വിമർശനവും; ഷംന കാസിം 

- Link: https://ml.b4blaze.com/film-news/shamna-kasim-about-malyalam-industry
- Published: 2024-04-12T14:13:22+05:30
- Author: Suji

സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കാറുള്ളതുകൊണ്ടു പലപ്പോഴും മലയാള സിനിമയിൽ തനിക്ക് അവസരം
നിഷേധിച്ചിട്ടുണ്ട് നടി ഷംന കാസിം പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ്
ഈ കാര്യം വെളിപ്പെടുത്തിയത്. ഡാൻസർ ആയാണ് താൻ സ്റ്റേജുകളിൽ പെർഫോ൦ ചെയ്യ്തിട്ടുള്ളത്,
സ്റ്റേജ് ഷോ കുറക്കണം അല്ലെങ്കിൽ സിനിമയിൽ അവസരം കുറയുമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്,
എന്നെ എപ്പോളും സ്റ്റേജിൽ കാണുന്നതുകൊണ്ടു പലരും സിനിമയിൽ അഭിനയിപ്പിക്കാൻ വിസമ്മതിച്ചിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/shamna1.jpeg?resize
=640%2C800&ssl=1)

ഇത് മലയാള സിനിമ മേഖലയിൽ മാത്രമാണ് കണ്ടിട്ടുള്ളത് എന്നാൽ തമിഴിലും, തെലുങ്കിലും അങ്ങനെ
ഒന്നും ഇല്ല,അവർ സിനിമയും, സ്റ്റേജ് ഷോകളും തരാറുണ്ട്, പിന്നെ തന്റെ വിശ്വാസത്തിൻെറ
പേരിൽ ഒരുപാട് വിമർശനങ്ങൾ ലഭിച്ചിട്ടുണ്ട്, ഞാൻ അഞ്ചു നേരവും നിസ്കരിക്കാറുണ്ട്, സിനിമയിൽ
ഷൂട്ടിങ്ങിനെ പോയാലും താൻ നോയമ്പ് എടുക്കാറുണ്ട്, എന്റെ ഭർത്താവും നല്ലൊരു വിശ്വാസിയാണ്,
ഞാൻ ഈയിടക്ക് ഉംറക്ക് പോയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/shamna3.jpeg?resize
=640%2C427&ssl=1)

എന്റെ വിശ്വാസങ്ങളും, ഉത്തരവാദിത്വങ്ങളും ഞാൻ ഒരിക്കലും മറന്നിട്ടില്ല, എന്റെ വിശ്വാസം
എന്റെ മനസിലാണുള്ളത്. എന്റെ ജീവിതം അന്നും ഇന്നു൦ ഒരുപോലെയാണ് കടന്നുപോകുന്നത്. ഞാൻ
വിശ്വാസത്തിന്റെ പേരിലാണ് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ളത് ഷംന പറയുന്നു, മലയാളത്തിൽ
മാത്രമല്ല നടി അന്യ ഭാഷ ചിത്രങ്ങളിലും ഒരുപോലെ സാനിധ്യം അറിയിച്ചിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sh1.jpeg?resize=
640%2C800&ssl=1)

 
