# കുഞ്ഞ് ഹംദാന്‍ ഇതാ…!!! പ്രസവശേഷമുള്ള വിശേഷങ്ങളുമായി ഷംന കാസിം

- Link: https://ml.b4blaze.com/film-news/shamna-kasim-baby-video
- Published: 2023-04-25T17:31:22+05:30
- Author: Anu

അടുത്തിടെയാണ് നടി ഷംന കാസിം അമ്മയായത്. ഈ മാസം നാലിനാണ് താരത്തിന് ആണ്‍കുഞ്ഞ് പിറന്നത്.
ഹംദാന്‍ ആസിഫ് അലി എന്നാണ് കുഞ്ഞിന് പേരിട്ടത്. ഡിസംബര്‍ അവസാനത്തോടെ ഷംന അമ്മയാകാന്‍
പോകുന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരം വിവാഹിതയായത്.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ
ഭര്‍ത്താവ്.

ഇപ്പോഴിതാ കുഞ്ഞ് ഹംദാനെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ഹംദു എന്നാണ് കുഞ്ഞിനെ
വിളിക്കുന്നത്. ഷംന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഹംദുവിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

പ്രസവ ശേഷം താരം പങ്കുവച്ച ആദ്യത്തെ വീഡിയോയാണിത്. തന്റെ പ്രസവത്തെ കുറിച്ചെല്ലാം താരം
വീഡിയോയില്‍ പറയുന്നു. തങ്ങളുടെ സുഖവിവരം അന്വേഷിച്ച എല്ലാവര്‍ക്കും താരം നന്ദിയും 
പറഞ്ഞു.  നോര്‍മല്‍ പ്രസവം ആയിരുന്നുവെന്നും അതിന്റെ വിശേഷങ്ങളും അടുത്ത ദിവസം പങ്കുവയ്ക്കുമെന്നും
താരം പറയുന്നു. കുഞ്ഞാവയ്ക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയാണ്
ഷംന പങ്കുവച്ചത്. തുണിയില്‍ പൊതിഞ്ഞ്, കൊട്ടയില്‍ വച്ചുള്ള ന്യൂ ബോണ്‍ ഫോട്ടോഷൂട്ടിന്റെ
മേക്കിങ് വീഡിയോയാണ് താരം പങ്കുവച്ചത്. കുഞ്ഞിന്റെ മുഖം സ്‌മൈലി കൊണ്ട് മറച്ചിട്ടുണ്ട്.
അടുത്ത ദിവസം കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമെന്നും താരം പറഞ്ഞു.
