# ‘എനിക്ക് പ്രിയപ്പെട്ടത്’..!! ഫോട്ടോകളുമായി ഷംന കാസിം..!!

- Link: https://ml.b4blaze.com/film-news/shamna-kasim-new-photoshoot
- Published: 2022-04-14T12:45:27+05:30
- Author: Rahul

മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന താരമാണ് ഷംന കാസിം. ഇപ്പോള്‍ മലയാള
സിനിമയില്‍ താരം അത്ര സജീവമല്ലെങ്കിലും ഇതരഭാഷാ ചിത്രങ്ങളിലെ മിന്നും താരമാണ് ഷംന കാസിം.
മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് ഷംന തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.
ധന്യ എന്ന കഥാപാത്രത്തില്‍ എത്തിയ താരം പിന്നീട് ഒരുപാട് സിനിമകളില്‍ വലുതും ചെറുതുമായ
വേഷങ്ങൡ ആരാധകര്‍ക്ക് മുന്നില്‍ എത്തി. പിന്നീട് തെലുങ്കു, കന്നഡ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/shamna-5-253x300.
jpg?resize=696%2C825&ssl=1)

തമിഴ് സിനിമകളിലും ഷംന തിളങ്ങി.. മലയാള സിനിമയില്‍ ലഭിച്ചതിനേക്കാള്‍ പ്രാധാന്യം താരത്തിന്
ഇതര ഭാഷാ ചിത്രങ്ങളില്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ
പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. നീല നിറത്തിലുള്ള സാരി അണിഞ്ഞ്
വളരെ സുന്ദരിയായാണ് താരം ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/shamna6-276x300.
jpg?resize=696%2C756&ssl=1)

സാരിയാണ് എനിക്ക് പ്രിയപ്പെട്ടത് എന്ന് കൂടി താരം ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്നു.
താരം പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ വളരെ പെട്ടെന്ന് തന്നെ ആരാധകരില്‍ ശ്രദ്ധ നേടാറുണ്ട്.
വലിയ സ്വീകാര്യതയാണ് താരത്തിന്റെ ഫോട്ടോകള്‍ക്ക് ലഭിക്കാറുള്ളത്. ഇപ്പോഴിതാ നീല കളര്‍
സാരിയില്‍ എത്തിയ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/shamn-262x300.jpg?
resize=696%2C797&ssl=1)

താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ആത്മവിശ്വാസമാണ് നമുക്ക് 
അണിയാന്‍ സാധിക്കുന്ന ഏറ്റവും സുന്ദരമായ കാര്യം എന്ന് കുറിച്ചുകൊണ്ട് താരം ഇതിന് മുന്‍പ്
പങ്കുവെച്ച ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 
