# വിവാഹമേ വേണ്ടെന്ന് വെച്ചിരിക്കുന്ന സമയത്ത് ആണ് ഇക്കയെ ഞാൻ കാണുന്നത്

- Link: https://ml.b4blaze.com/film-news/shamna-life
- Published: 2023-07-05T10:25:10+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരമാണ് ഷംന കാസിം. മലയാളത്തിന് തമിഴിലും തിളങ്ങി നിൽക്കുന്ന നായികമാരിൽ
ഒരാളാണ് ഷംന കാസ്സിം. താരത്തിന്റെ കഴുവുകളെ മലയാളം സിനിമ പ്രയോജനപ്പെടുത്തിയതിനേക്കാൾ
ഏറെ തമിഴ് സിനിമ ആകും പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുക. നിരവധി നല്ല കഥാപാത്രങ്ങളെയാണ്
തമിഴിൽ അവതരിപ്പിക്കാൻ ഷംനയ്ക്ക് അവസരം ലഭിച്ചത്. അഭിനേത്രിയെ കൂടാതെ താൻ നല്ല ഒരു 
നർത്തകി കൂടിയാണെന്ന് ഷംന നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാൾ 
ഏറെ ഷംന ശോഭിക്കുന്ന രംഗവും നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന
നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ആണ് താരം വിവാഹിതആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/shamna3.jpg?resize
=696%2C696&ssl=1)

ദുബായിൽ ബിസിനെസ്സ് കാരനായ ഷാനിദിനെ ആണ് ഷംന വിവാഹം കഴിച്ചത്. ആർഭാടപൂർവ്വം നടന്ന വിവാഹത്തിന്റെ
ചിത്രനാളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും
ചെയ്തിരുന്നു. അടുത്തിടെ ആണ് ഇവർക്ക് ഒരു കുഞ്ഞു ജനിച്ചത്. കുഞ്ഞു ജനിച്ചതിന്റെ വിശേഷങ്ങൾ
എല്ലാം പ്രേഷകരുമായി താരം പങ്കുവെച്ചിരുന്നു. വലിയ സ്വീകാര്യത ആണ് താരത്തിന് തന്റെ 
ഫോട്ടോയ്ക്കും വിഡിയോയ്ക്കും എല്ലാം ലഭിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച്
കൊണ്ട് എത്തിയിരിക്കുകയാണ് ഷംനയും ഷാനിദും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/shamna1.jpg?resize
=696%2C870&ssl=1)

വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിരുന്ന ആൾ ആയിരുന്നു ഞാൻ. അപ്പോഴാണ് ഞാൻ ഇക്കയെ പരിചയപ്പെടുന്നത്.
അതോടെ വിവാഹം വേണ്ട എന്ന എന്റെ തീരുമാനത്തിന് മാറ്റം വന്നു. ഒരു ആഴ്ച കൊണ്ടാണ് ഞങ്ങൾ
പ്രണയത്തിൽ ആയത്. ഒരാഴ്ചത്തെ പ്രണയം മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു എന്നുമാണ്
ഷംന പറയുന്നത്. നേരുത്തെ ആരെങ്കിലും എന്താടാ എന്ന് ചോദിച്ചാൽ ഏതാടാ എന്ന് ഞാൻ ചോദിക്കുമായിരുന്നു.
എന്നാൽ ഇപ്പോൾ ഞാൻ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്താൽ അത് ഇപ്പോൾ ഷംനയെ കൂടി ബാധിക്കും
എന്ന ഭയം എനിക്ക് ഉണ്ടെന്നാണ് ആണ് ഷാനിദ് പറയുന്നത്.
