# സീതയിലെ ഫസ്റ്റ് നൈറ്റ് കണ്ടതിന് ശേഷം ഭാര്യ അയച്ച വോയ്‌സ് മെസേജിനെ കുറിച്ച് ഷാനവാസ്

- Link: https://ml.b4blaze.com/film-news/shanavas-shanu-about-seetha-serial-acting
- Published: 2022-03-26T20:39:00+05:30
- Author: Gargi

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയല്‍ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ഷാനവാസ് ഷാനുവും നടി സ്വാസികയും ആയിരുന്നു ഈ പരമ്പരയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.
സീതയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഏറെ ആകാംക്ഷയിലാണ്
ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/shanavas-1.jpg?resize
=1200%2C900&ssl=1)

ഇപ്പോഴിതാ സീത പരമ്പരയിലെ ആദ്യരാത്രി കണ്ടതിന് ശേഷം ഭാര്യ അയച്ച സന്ദേശത്തിനെ കുറിച്ച്
പറയുകയാണ് ഷാനവാസ് ഷാനു. ഫ്ളവേഴ്സിലെ ഒരുകോടി എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം
ഷാനു തുറന്നു പറയുന്നത്. ഞങ്ങളിവിടെ അഭിനയിച്ചോണ്ട് ഇരിക്കുന്നതിനിടയിലാണ് ആദ്യരാത്രി
സീക്വന്‍സ് സംപ്രേഷണം ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/shanavas.jpg?resize
=1200%2C900&ssl=1)

ഭാര്യ അത് വീട്ടില്‍ നിന്നും കണ്ടോണ്ടിരിക്കുകയാണ്. വാട്‌സാപില്‍ വോയ്സ് മെസേജ് അയച്ചിരുന്നു.
അയ്യട ഫസ്റ്റ് നൈറ്റ്, ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്, കണ്ടാലും മതിയെന്നായിരുന്നു മെസേജ്.
ഷാനവാസും സ്വാസികയും യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യഭര്‍ത്താക്കന്‍മാര്‍ ആണെന്ന് പലരും
തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ഇവര്‍ പരിപാടിയില്‍ വെച്ച് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/seetha-12-1560153337.
jpg?resize=600%2C338&ssl=1)

അതേസമയം സീതയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി ഷാനവാസ് സീകേരളത്തിലെ 
സൂപ്പര്‍ ഹിറ്റ് പരമ്പര മിസിസ് ഹിറ്റ്‌ലറില്‍ നിന്ന് പിന്‍മാറിയിരുന്നു. രണ്ട് സീരിയലും
ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടന്റെ പിന്‍മാറ്റം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/shanavas-shanu.jpg?
resize=1200%2C628&ssl=1)
