# തനിക്ക് അങ്ങനെ താരതമ്യം ചെയ്യുന്നത് ഇഷ്ട്ടമല്ല! എന്നാൽ ആ നടനുമായി എന്നെ താരതമ്യം ചെയ്യുന്നത് വളരെ ഇഷ്ടമാണ്, ഷെയിൻ നിഗം 

- Link: https://ml.b4blaze.com/film-news/shane-nigam-about-ranbir-kapoor
- Published: 2023-11-20T09:50:57+05:30
- Author: Suji

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നടൻ ഷെയിൻ നിഗത്തിന്റെ ‘ആർ ഡി എക്സ്’
എന്ന ചിത്രമാണ് കൂടുതൽ ശ്രെദ്ധേയമായത്, ഇപ്പോൾ നടൻ രൺബീർ കപൂറുമായുള്ള തന്റെ താരമ്യത്തെ
കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തനിക്ക്
രൺബീറുമായി വല്ല താരമ്യം ഉണ്ടോ എന്ന് അവതാരക ചോദ്യച്ച ചോദ്യത്തിനാണ് ഷെയിൻ ഇങ്ങനൊരു
മറുപടി നൽകുന്നതും, അതെ പലരും പറഞ്ഞിട്ടുണ്ട് അദ്ദേഹത്തവുമായുള്ള തന്റെ താരതമ്യത്തെ
കുറിച്ച്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/shaine2.jpg?resize
=1009%2C620&ssl=1)

അദ്ദേഹം ഓരോ രംഗവും ചെയ്യുന്നത് വളരെ ആത്മാർത്ഥതയോടെ ആണ്, എനിക്ക് പൊതുവെ ഇങ്ങനെ മറ്റുള്ളവരുമായി
താരതമ്യം ചെയ്യുന്നത് ഇഷ്ട്ടമല്ലാത്ത ആളാണ് എന്നാൽ  ഇദേഹവുമായി താരതമ്യം ചെയ്‌യുന്നത്
വളരെ ഇഷ്ട്ടമാണ് ഷെയിൻ പറയുന്നു. അദ്ദേഹം അഭിനയിക്കുന്ന സിനിമയിലെ സീനുകൾ കാണുമ്പോൾ
തനിക്കും അങ്ങനെ ചെയ്യണമെന്ന് തോന്നാറുണ്ട്, അദ്ദേഹത്തെ നടൻ എന്ന നിലയിൽ മാത്രമല്ല 
ഒരു വ്യക്തിയെന്ന നിലയിലും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/ranbir1.jpg?resize
=1200%2C900&ssl=1)

അദ്ദേഹത്തിന്റെ രംഗങ്ങൾ കാണുമ്പൊൾ മനസിലാകും അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥത,
അതുപോലെയാണോ ഞാൻ അഭിനയിക്കുന്നതന്ന് എനിക്കറിയില്ല , എന്നാൽ അങ്ങനെ ആകാൻ ആണ് എനിക്കിഷ്ട്ടം,
എന്ത്‌കൊണ്ടാണ് അദ്ദേഹവുമായി എന്നെആളുകൾ  താരതമ്യം ചെയ്യുന്നതെന്ന് എനിക്കറിയില്ല, 
എങ്കിലും എനിക്ക് അങ്ങനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് വളരെ ഇഷ്ട്ടമാണ് ഷെയിൻ 
നിഗം പറയുന്നു, താരത്തിന്റെ അവസാനം റിലീസ് ആയ ചിത്രം വേലയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/shaine1.jpg?resize
=830%2C616&ssl=1)

 

 
