# ‘ഈ അഹങ്കാരം ഒട്ടും നല്ലതല്ല കേട്ടോ’ പോസ്റ്റിട്ടയാള്‍ക്ക് മറുപടിയുമായി ഷെയ്ന്‍ നിഗം

- Link: https://ml.b4blaze.com/film-news/shane-nigam-against-archana-facebook-post
- Published: 2022-08-22T17:43:03+05:30
- Author: Gargi

തനിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്ക് മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം
രംഗത്ത്. സംവിധായകന്‍ രാജീവ് കുമാറടക്കമുള്ളവര്‍ മണിക്കൂറുകളോളം താരത്തെ കാത്തു പൊരിവെയിലത്ത്
നിര്‍ത്തിയെന്ന സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെയാണ് ഷെയ്ന്‍ രംഗത്തെത്തിയത്. ‘മനപ്പൂര്‍വ്വം
വെയിറ്റ് ചെയ്യിപ്പിച്ചു എന്ന് താങ്കള്‍ പോസ്റ്റില്‍ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
വൈകി എത്തിയത് എന്തുകൊണ്ട് എന്നത് എനിക്കും അറിയാം രാജീവ് സാറിനും അറിയാം. എന്താണ് 
താങ്കളുടെ പ്രശ്‌നം?’ എന്നായിരുന്നു ഷെയ്ന്‍ മൂവീ ഗ്രൂപ്പില്‍ വന്ന പോസ്റ്റിന് മറുപടി
നല്‍കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/shane-nigam-759.
jpg?resize=759%2C422&ssl=1)

ഒരു സീനിയര്‍ സംവിധായകനെ എങ്ങനെ റെസ്‌പെക്ട് ചെയ്യണം എന്നൊക്കെ നിങ്ങള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു
ഷെയ്‌നിനെതിരെ വന്ന പോസ്റ്റില്‍ പറയുന്നത്. ടി.കെ രാജീവ് കുമാര്‍ സര്‍ സംവിധാനം ചെയ്യുന്ന
പുതിയ സിനിമയായ ബര്‍മുഡയുടെ പ്രൊമോഷന്‍ ഇവന്റ് ‘തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ 
കഴിഞ്ഞ ദിവസം നടന്നിരുന്നു’.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/shane.jpg?resize
=338%2C549&ssl=1)

പടത്തിലെ നായകനായ ഷൈന്‍ നിഗം പ്രോഗ്രാമിന് വരുന്നതും കാത്ത് രണ്ട് മണിക്കൂറിന് മുകളില്‍
സംവിധായകന്‍ രാജീവ് കുമാര്‍ സാര്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പൊരിവെയിലത്ത്
കാത്ത് നിക്കേണ്ടി വന്നു.??

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/shane-4.jpg?resize
=1280%2C720&ssl=1)

അങ്ങേയറ്റം ആദരവ് അര്‍ഹിക്കുന്ന ഒരു സീനിയര്‍ സംവിധായകനെയൊക്കെ മനപൂര്‍വം ഇങ്ങനെ നോക്കുകുത്തിയെ
പോലെ നിര്‍ത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നില്ല.?? ഒരുപക്ഷേ ഇന്നത്തെ
പിളേളര്‍ക്കും ഷെയ്‌നും ഒക്കെ അദ്ദേഹത്തെ വേണ്ടത്ര പരിചയമില്ലായിരിക്കാം. എന്നാല്‍ 
നമ്മുടെയൊക്കെ അച്ഛനോടോ വീട്ടിലെ മുതിര്‍ന്ന ആള്‍ക്കാരോടോ ചോദിച്ചാല്‍ അവര്‍ പറഞ്ഞു
തരും ‘രാജീവ്കുമാര്‍ സര്‍ ആരാണെന്ന്’.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/shane-nigam.jpg?
resize=1280%2C720&ssl=1)

എന്തിനേറെ പറയുന്നു.. കലാഭവന്‍ അബിക്ക് പോലും അദ്ദേഹത്തിന്റെ ഗുരു തുല്യനായ ആളായിരിക്കും
ടികെ രാജീവ് കുമാര്‍ സര്‍.?? എല്ലാം തന്റെ ഇഷ്ടത്തിന് നടക്കണം എന്ന മട്ടാണ് ഷെയ്ന്‍
എപ്പോഴും കൈക്കൊള്ളുന്നത്.
 ഒരു നടന്‍ എന്ന നിലയില്‍ ഈ അഹങ്കാരം ഒട്ടും നല്ലതല്ല കേട്ടോ
എന്നും പോസ്റ്റില്‍ പറയുന്നു. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്. താരത്തെ അനുകൂലിച്ചും
നിരവധി പേര്‍ കമന്റുകളുമായെത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/shane-2.jpg?resize
=654%2C513&ssl=1)
