# ‘നിന്റെ അമ്മ അടുക്കളയില്‍ ഉണ്ടാക്കുന്നുണ്ടാകും’ കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ഷെയ്ന്‍ നിഗം

- Link: https://ml.b4blaze.com/film-news/shane-nigam-comment-viral-on-social-media
- Published: 2022-09-07T20:29:58+05:30
- Author: Gargi

നിരവധി ആരാധകരുള്ള താരമാണ് ഷെയിന്‍ നിഗം. നടന്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം
ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ കമന്റിട്ടയാള്‍ക്ക്
മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെയിന്‍. കൊടൈക്കനാലില്‍ നിന്നുള്ള ചിത്രമായിരുന്നു
താരം പോസ്റ്റ് ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/shane-nigam.jpg?
resize=1280%2C720&ssl=1)

ഇതിനടിയില്‍ താരത്തെ കളിയാക്കി കൊണ്ട് ഒരാള്‍ ‘നല്ല മഷ്‌റൂം കിട്ടിയോ’ എന്ന് കമന്റ്
ചെയ്തു. ഇതിന് താഴെ മറുപടിയായി ‘നിന്റെ അമ്മ അടുക്കളയില്‍ ഉണ്ടാക്കുന്നുണ്ടാകും പോയി
ചോദിക്ക് എന്നാണ് നടന്‍ കുറിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം താരം പങ്കുവെച്ചിട്ടുമുണ്ട്.
ഷെയിന്‍ മറ്റൊരാളുടെ അമ്മയെ വിളിച്ചത് ശരിയായില്ലെന്നാണ് ഇതിനു താഴെ നിരവധി പേര്‍ കമന്റ്
ചെയ്തത്.

അതേസമയം ഷെയിന്‍ നിഗത്തിന്റെ പുതിയ ചിത്രം ബെര്‍മുഡയില്‍ ഓണപ്പാട്ട് പുറത്തുവിട്ടു.
മ്യാവേലി എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അനിമേഷന്‍
ചിത്രങ്ങള്‍ ഉള്‍പ്പടെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോയാണ് ഇത്. രമേഷ് നാരായണന്‍
സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് കൃഷ്ണദാസ്
പങ്കിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ജാസോ ഗിഫ്റ്റാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക
മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
