# ഷെയിൻ നിഗത്തിന്റെ ‘ഹാൽ ‘ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

- Link: https://ml.b4blaze.com/film-news/shane-nigam-new-movie-haal-first-look-postor-out
- Published: 2024-04-12T12:31:14+05:30
- Author: Suji

ഷെയിൻ നിഗം നായകനായ ഹാൽ  എന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ
അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, നടന്റെ  പുതിയ തമിഴ് ചിത്രമായ മദ്രാസ്‌ക്കാരൻ
എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരണത്തിന് ശേഷം മെയ് മാസത്തോടനുബന്ധിച്ചു ഈ ചിത്രത്തിൽ
ജോയിന്റ് ചെയ്യുമെന്നാണ് പറയുന്നത്, പ്രശാന്ത് വിജയകുമാർ ആണ് ഹാൽ സംവിധാനം ചെയ്യ്തിരിക്കുന്നത്.
സംഗീതത്തിന് പ്രധാന്യം നൽകുന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/haa11.jpg?resize
=815%2C489&ssl=1)

നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്,
ചിത്രം മെയ് ആദ്യവാരം തന്നെ ചിത്രീകരണം തുടങ്ങും, ആദ്യം കോഴിക്കോട്ട് ആണ് ചിത്രീകരണം
അതിനു ശേഷം ജോർദാൻ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം ആരംഭിക്കുന്നതാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sha1.jpeg?resize
=640%2C362&ssl=1)

ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യാൻ
അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ്. കാർത്തിക് മുത്തുകുമാർ ക്യമറ,സംഗീതം നന്ദു,
എഡിറ്റർ ശ്രീജിത്ത് സാരംഗ്, പ്രശാന്ത് നാരയണൻ മേക്കപ്പ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/hal1.jpg?resize=
1099%2C607&ssl=1)

 
